സുൽത്താൻ ബത്തേരി: പ്രാചീന ശിലായുഗം, മധ്യ ശിലായുഗം, നവീനശിലായുഗം എന്നിങ്ങനെ സാമൂഹിക ശാസ്ത്രമേളയിൽ വിവിധ കാലഘട്ടങ്ങളെ പരിചയപ്പെടുത്തുന്ന മോഡലുമായാണ് മുട്ടിൽ ഡബ്ല്യ.എം.ഒ എച്ച്.എസ്.എസിലെ ഹിന ഹരീഷും ഇ.വി. കെൻസയുമെത്തിയത്.
ഓരോ കാലഘട്ടത്തിലും മനുഷ്യൻ ഉപയോഗിച്ച ആയുധങ്ങൾ, അവന്റെ ജീവിത രീതി എന്നിവയൊക്കെ ഇവർ വിശദീകരിച്ചു. നവീന ശിലായുഗത്തിന് ശേഷമാണ് തടാകങ്ങളുണ്ടായത്. മരങ്ങൾ കൂട്ടിക്കെട്ടി മൃഗങ്ങളുടെ തോലും മറ്റും ഉപയോഗിച്ചാണ് തടാകം നിർമിച്ചതെന്ന് കുട്ടികൾ വിശദീകരിച്ചു. ഇത് മനുഷ്യന്റെ കൃഷി രീതിയിലും ജീവിത രീതിയിലും വലിയ മാറ്റങ്ങൾ വരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.