സുൽത്താൻ ബത്തേരി: ചീരാലിൽ കടുവ പശുവിനെ കൊന്നു. ചീരാലിനടുത്ത് പഴൂർ കോട്ടൂകര കുര്യാക്കോസിന്റെ ഒന്നര വയസ്സുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. പശുവിനെ വനത്തിനു സമീപം കെട്ടിയിട്ടതായിരുന്നു. പശു കെട്ടഴിഞ്ഞ് വനത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ കടുവ ആക്രമിച്ചതാണെന്നാണ് കരുതുന്നത്. പശുവിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് ജഡം കണ്ടത്. ഒന്നരവർഷം മുമ്പ് ചീരാൽ, പഴുർ മേഖലകളിൽ നിരവധി വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊന്നത്. നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് വലിയ പ്രക്ഷോഭം നടത്തുകയുണ്ടായി. തുടർന്ന് കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു. അന്ന് കടുവ കൂട്ടിൽ കുടുങ്ങിയ ഭാഗത്ത് തന്നെയാണ് ഇപ്പോൾ വീണ്ടും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.