Representational Image

ബൈക്ക് യാത്രക്കാർക്ക് അപകടക്കെണിയായി കാട്ടുപന്നികൾ

സുൽത്താൻ ബത്തേരി: റോഡിനു കുറുകെ അതിവേഗത്തിൽ ഓടുന്ന കാട്ടുപന്നികൾ ബൈക്ക് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. സുൽത്താൻ ബത്തേരി ഭാഗത്ത് രണ്ടു വർഷത്തിനിടെ ഡസനോളം ബൈക്കപകടങ്ങൾ നടന്നു. അപകടത്തിൽ പരിക്കേറ്റ പലരും വനംവകുപ്പിൽനിന്നു നഷ്ടപരിഹാരത്തിനായി ഏറെ നടന്നിട്ടും ഫലമുണ്ടായില്ല.

സി.പി.എം നേതാവ് സി.കെ. സഹദേവൻ അപകടത്തിൽപെട്ട ദൊട്ടപ്പൻകുളം, ബീനാച്ചി ഭാഗങ്ങൾ കാട്ടുപന്നികളുടെ റോഡിന് കുറുകെയുള്ള ഓട്ടത്തിന് കുപ്രസിദ്ധമാണ്. സന്ധ്യമയങ്ങുന്നതോടെ പന്നികൾ ഒരു തോട്ടത്തിൽനിന്നു മറ്റൊന്നിലേക്ക് മാറുന്നതിനിടയിലാണ് റോഡിലേക്കിറങ്ങുന്നത്.

ദൊട്ടപ്പൻകുളത്തിനും ബീനാച്ചിക്കുമിടയിൽ ഭാരതീയ വിദ്യാഭവൻ സ്കൂൾ റോഡിൽ വെച്ച് ഏതാനും മാസം മുമ്പാണ് സുന്ദരൻ എന്ന പത്ര ഏജന്‍റിന് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. റോഡരികിൽ നിന്ന പന്നി പെട്ടെന്ന് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കഴിഞ്ഞ വർഷം ടെക്‌നിക്കൽ സ്കൂൾ ഭാഗത്ത് ബൈക്ക് യാത്രക്കാരായ അമ്മയും മകനുമാണ് അപകടത്തിൽപെട്ടത്‌.

രാവിലെ മൂലങ്കാവ് ഭാഗത്തുനിന്ന് സുൽത്താൻ ബത്തേരിക്ക് പോകുമ്പോഴായിരുന്നു അപകടം. അന്ന് പന്നിക്കൂട്ടമാണ് റോഡിലേക്കു ചാടിയത്. സുൽത്താൻ ബത്തേരിയിൽനിന്നു മീനങ്ങാടി, പൂതാടി, നൂൽപുഴ, നെന്മേനി പഞ്ചായത്തുകളിലേക്കു പോകുന്ന റോഡുകളിലൊക്കെ സന്ധ്യമയങ്ങിയാൽ കാട്ടുപന്നി സാന്നിധ്യമുണ്ട്. ഏതു സമയവും അപകടമുണ്ടാകാമെന്ന സ്ഥിതി. ഇരുചക്ര വാഹനയാത്രക്കാർ കൂടുതൽ ജാഗ്രത പാലിച്ചാലേ അപകടങ്ങൾ ഒഴിവാക്കാൻ പറ്റൂ.

Tags:    
News Summary - Wild boar became a danger to bike riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.