സുൽത്താൻ ബത്തേരി: വനത്തിനോട് ചേർന്നുള്ള സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാട്ടുകൊമ്പൻ എത്തിയത് ആശങ്കയുണ്ടാക്കി. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് കാട്ടാന ഡിപ്പോ വളപ്പിലേക്ക് കയറിയത്. യാത്രക്കാരുടെ ടോയ്ലെറ്റിന് സമീപത്ത് കൂടെ ആന സഞ്ചരിക്കുന്നത് കണ്ട യാത്രക്കാരും ജീവനക്കാരും ബഹളം വെച്ചു. വനം വകുപ്പ് സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ കാട്ടിലേക്ക് തുരത്തി.
അഞ്ചു കിലോമീറ്റർ അകലെ ചാപ്പക്കൊല്ലി ഭാഗത്തേക്കാണ് ആന നീങ്ങിയത്. എന്നാൽ, ഈ ആന ഉച്ചയോടെ നഗരത്തിന് സമീപം പഴുപ്പത്തൂർ ഭാഗത്ത് വീണ്ടും എത്തി. ജനവാസ കേന്ദ്രമാണ് ഇവിടം. പിന്നീട് കുങ്കിയാനകളെ എത്തിച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.