സുൽത്താൻ ബത്തേരി: രാത്രിയിൽ സുൽത്താൻ ബത്തേരി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങുന്നത് പതിവാകുന്നു.റോഡിനു കുറുകെ ഓടുന്ന പന്നികൾ വാഹനയാത്രക്കാർക്ക് അപകടക്കെണിയാവുന്നു.പന്നിക്കൂട്ടത്തിെൻറ മുന്നിൽപെട്ട് ഓടിരക്ഷപ്പെട്ട കാൽനടക്കാർ നിരവധിയാണ്.
നഗരത്തോടു ചേർന്നുള്ള മുള്ളൻകുന്ന്, സത്രംകുന്ന്, കട്ടയാട് ഭാഗങ്ങളിൽനിന്നാണ് പന്നിക്കൂട്ടം ദേശീയപാതയിലേക്ക് എത്തുന്നത്. നഗരത്തിലെത്തിയാൽ കൂട്ടമായും ഒറ്റതിരിഞ്ഞും ഓടും. ഓട്ടത്തിനിടയിൽ കാൽനടക്കാർ മുന്നിൽപെട്ടാൽ കുത്തിയിടും.ഏതാനും മാസം മുമ്പ് കട്ടയാട് റോഡിൽവെച്ച് പത്ര ഏജൻറായ ബൈക്ക് യാത്രക്കാരനെ ഒറ്റതിരിഞ്ഞോടിയ പന്നി കുത്തിമറിച്ചിട്ടിരുന്നു.സാരമായി പരിക്കേറ്റ യാത്രക്കാരൻ ഇേപ്പാഴും ചികിത്സയിലാണ്. കഴിഞ്ഞ വർഷം നഗരത്തിൽനിന്ന് അൽപം മാറി ടെക്നിക്കൽ സ്കൂളിനു മുന്നിൽവെച്ച് ബൈക്ക് യാത്രക്കാരായ അമ്മയെയും മകനെയും പന്നിക്കൂട്ടം ആക്രമിച്ചിരുന്നു.
തെറിച്ചുവീണ സ്ത്രീക്ക് സാരമായി പരിക്കേറ്റു. ദേശീയപാതയിൽ ബീനാച്ചി മുതൽ മൂലങ്കാവ് വരെയുള്ള ഭാഗത്ത് സന്ധ്യമയങ്ങിയാൽ ഏതു നിമിഷവും പന്നിക്കൂട്ടം എത്താമെന്ന നിലയാണ്. മുള്ളൻകുന്നിലും സത്രം കുന്നിലും ചിലരുടെ കൃഷിയിടങ്ങളിൽ പന്നിക്കൂട്ടം താവളമാക്കിയിരിക്കുകയാണ്.രാത്രി കൃഷിയിടങ്ങളിൽ കാവൽ നിൽക്കുന്നവർ പടക്കവും മറ്റും പൊട്ടിച്ച് ഇവയെ ഓടിക്കും. തുടർന്നാണ് നഗരത്തിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.