സുൽത്താൻ ബത്തേരി: കാല്‍മുട്ടിന് മുകളില്‍ നായ് മാന്തിയത് കാര്യമാക്കാതിരുന്ന യുവാവ് പേവിഷബാധയേറ്റു മരിച്ചു. മുത്തങ്ങ മന്മദമൂല സ്വദേശി കിരണ്‍കുമാറാണ് (30) മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരണ്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് കാല്‍മുട്ടിനു മുകളില്‍ നായ് മാന്തിയത്. എന്നാല്‍ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും ഇല്ലായിരുന്നു.
തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബാള്‍ കളിച്ചു മടങ്ങിയെത്തിയതിനു ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. നൂല്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ െവച്ചാണ് ആഴ്ചകള്‍ക്ക് മുമ്പ് നായ് കാല്‍മുട്ടിന് മുകളില്‍ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ആരോഗ്യനില വഷളാകുകയായിരുന്നു. പിതാവ്: കരുണന്. മാതാവ്: രാധ. സഹോദരന്: രഞ്ജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.