വൈത്തിരി: തളിമലക്കടുത്ത വേട്ടിക്കുന്നിൽ കടുവയിറങ്ങി. ജനവാസകേന്ദ്രത്തിനോടടുത്താണ് വ്യാഴാഴ്ച കടുവയെ കണ്ടത്. വേട്ടിക്കുന്ന് സ്വദേശി സുനിലിന്റെ വീടിനു താഴെയാണ് കടുവയെ കണ്ടത്.വൈകീട്ട് ആറുവരെ കടുവ സ്ഥലത്തുണ്ടായിരുന്നതായി സുനിൽ പറഞ്ഞു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ തുരത്തുകയായിരുന്നു. ഇതോടെ എസ്റ്റേറ്റ് മേഖലയായ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ഇതിനടുത്ത തളിമല, ഒലിവുമല പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകളുണ്ട്. സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങൾ കൂടിയാണിത്.
മാസങ്ങൾക്കു മുമ്പ് തദ്ദേശവാസികളായ സുനിലിന്റേയും അബ്ദുൽ അസീസിന്റെയും അബ്ദുറഹിമാന്റെയും പശുക്കളെ വന്യമൃഗം കൊന്നുതിന്നിരുന്നു. ഇവയെ കൊന്നത് കടുവയാണോ എന്ന സംശയത്തിലാണ് നാട്ടുകാർ. സുനിലിന്റെയും അസീസിന്റെയും രണ്ടുവീതം പശുക്കളെയും അബ്ദുറഹിമാന്റെ ഒരു പശുവിനെയുമാണ് വന്യമൃഗം കൊന്നത്. ഇവർക്കാർക്കും ഇതുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കടുവയെ വേങ്ങാക്കോട് വനപ്രദേശത്തേക്ക് തുരത്തിയതായി മേപ്പാടി റേഞ്ച് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.