തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവുകളുമായി പുതിയ ഉത്തരവ്. ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നേരത്തെ ബാങ്കുകള്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്രവൃത്തിക്കാനായിരുന്നു അനുമതി.
നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് തുറക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിങ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.
പാല്, പത്രം വിതരണം
ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പത്രം, പാല് എന്നിവ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണമെന്നായിരുന്നു ഇന്നലെ നൽകിയ നിർദേശം.
ട്രിപ്ൾ ലോക്ഡൗണിലെ മറ്റു നിയന്ത്രണങ്ങൾ:
- ബേക്കറി, പലവ്യഞ്ജനക്കടകള്‍ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം
- ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിൽ പാർസൽ, ഹോംഡെലിവറി
- മരുന്നുകട, പെട്രോള്‍ പമ്പ് തുറക്കും
- വീട്ടുജോലിക്കാര്‍, ഹോം നഴ്സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം
- പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര് മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസിൽ അടിയന്തര അനുമതി
- വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി
- ജില്ല അതിര്‍ത്തികള്‍ അടക്കും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്ക് മാത്രം യാത്രാനുമതി
- അകത്തേക്കും പുറത്തേക്കും ഒരു റോഡൊഴികെ കണ്ടെയ്ൻമെൻറ് സോണ്‍ മുഴുവനായും അടയ്ക്കും
- ആള്‍ക്കൂട്ടം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന. ക്വാറൻറീൻ ലംഘനം കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യ.
- ക്വാറൻറീൻ ലംഘിക്കുന്നവര്‍ക്കും സഹായം നല്‍കുന്നവർക്കുമെതിരെ നടപടി
- ഭക്ഷണമെത്തിക്കാനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഉപയോഗപ്പെടുത്തണം. അതിൽ കവിഞ്ഞ സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കണം
- ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രദേശങ്ങൾ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.