തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വരുന്ന ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ. എന്നാൽ, വെള്ളിയാഴ്ച നിയന്ത്രണങ്ങളിൽ ഇളവുണ്ട്. കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍, ടേക്ക് എവേ സര്‍വീസുകള്‍ അനുവദിക്കില്ല. ഹോം ഡിലിവറി മാത്രമാണ് അനുവദിക്കുക. വെള്ളിയാഴ്ച പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ സംബന്ധിച്ചും നിർദേശമുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ 12, 13 തീയതികളില്‍ അനുവദിക്കും. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം.
വെള്ളിയാഴ്ച പ്രവർത്തിക്കാൻ അനുമതിയുള്ളവ
- അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ
- ബാങ്കുകൾ നിലവിലുള്ളതുപോലെ പ്രവർത്തിക്കും
- സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ് തുടങ്ങിയ കടകൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് ഏഴു വരെ
- ബുക്ക്ഷോപ്പുകൾ, റിപ്പയർഷോപ്പുകൾ, ശ്രവണ സഹായികൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ളവക്കും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ പ്രവർത്തിക്കാം
- വാഹനഷോറൂമുകൾ അടിയന്തര അറ്റകുറ്റപ്പണികൾക്കായി രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കാം. എന്നാൽ, വാഹന വിൽപന അനുവദിക്കില്ല
- റബർ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം
- അനുവദിച്ചിട്ടുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സൈറ്റ് എൻജിനീയർമാർ, സൂപ്പർവൈസർമാർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സൈറ്റിലേക്കും തിരിച്ചും യാത്ര ചെയ്യാം
- മൊബൈല്‍ ഫോണ്‍ റിപ്പയര്‍ചെയ്യുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
കോവിഡ് വ്യാപനം പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.