യു.ആർ പ്രദീപ്, രമ്യ ഹരിദാസ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ

നാ​ളെ ബൂ​ത്തി​ൽ ചേ​ല​ക്ക​ര​യു​ടെ ചെ​രി​വെ​ങ്ങോ​ട്ട് ?

തൃ​ശൂ​ർ: ഒ​രു മാ​സം നീ​ണ്ട ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ര​ങ്ങേ​റി​യ ഗം​ഭീ​ര കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു​ശേ​ഷം ചേ​ല​ക്ക​ര ബു​ധ​നാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ബൂ​ത്തു​ക​ളി​ൽ ക്യൂ ​നി​ൽ​ക്കും. ചേ​ല​ക്ക​ര മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

കാ​ൽ നൂ​റ്റാ​ണ്ട് തു​ട​ർ​ച്ച​യാ​യി ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ച മ​ണ്ഡ​ലം ഇ​ക്കു​റി​യും അ​ത് ആ​വ​ർ​ത്തി​ക്കു​മോ ? ഒ​രു പി​ടി​യും ത​രാ​ത്ത അ​ടി​യൊ​ഴു​ക്കു​ക​ളാ​ണ് പ്ര​ചാ​ര​ണ​കാ​ല​ത്ത് അ​ര​ങ്ങേ​റി​യ​ത്. ഫ​ലം പ്ര​വ​ച​നാ​തീ​തം ത​ന്നെ.

എ​ൽ.​ഡി.​എ​ഫ് പ​തി​വു​പോ​ലെ ചി​ട്ട​യാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ മു​ന്നേ​റി. സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ് മ​ണ്ഡ​ല​ത്തി​ലെ മു​ക്കു​മൂ​ല​ക​ളി​ൽ എ​ത്തി. മു​ഖ്യ​മ​ന്ത്രി ചേ​ല​ക്ക​ര​യി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളും എ​ത്തി. സി​റ്റി​ങ് സീ​റ്റ് നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്തു​ക​യും സി.​പി.​എം ല​ക്ഷ്യ​മാ​ണ്.

സ്ഥാ​നാ​ർ​ഥി​യു​ടെ സൗ​മ്യ​സാ​ന്നി​ധ്യം എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും മ​റി​ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ. അ​തേ​സ​മ​യം, എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ ചോ​ദ്യം​ചെ​യ്ത് യു.​ഡി.​എ​ഫും പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യും അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തോ​ൽ​വി ഭ​യ​ന്നാ​ണ് പി​ണ​റാ​യി​യു​ടെ ചി​ത്രം​പോ​ലും വെ​ക്കാ​ത്ത​തെ​ന്നാ​ണ് പി.​വി. അ​ൻ​വ​ർ പ​രി​ഹ​സി​ച്ച​ത്.

ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത​വി​ധം യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് യു.​ഡി.​എ​ഫ്, പ്ര​ത്യേ​കി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ല​ത്തി​ൽ കാ​ഴ്ച​വെ​ച്ച​ത്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ കു​പ്പാ​യം ത​യ്ച്ചി​രു​ന്ന കെ.​പി.​സി.​സി സെ​​ക്ര​ട്ട​റി എ​ൻ.​കെ. സു​ധീ​ർ പാ​ർ​ട്ടി​വി​ട്ട് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടു​പോ​ലും കോ​ൺ​ഗ്ര​സ് കാ​ര്യ​മാ​യ പ്ര​തി​രോ​ധ​ത്തി​ന് പോ​യി​ല്ല.

സു​ധീ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് സ​ഹ​താ​പ​ത​രം​ഗ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യു​മി​ല്ല. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന സ​മ​യ​ത്തെ കോ​ൺ​ഗ്ര​സി​ലെ പ​തി​വാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. ചേ​ല​ക്ക​ര​യി​ൽ ആ​ദ്യം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തും കോ​ൺ​ഗ്ര​സാ​യി​രു​ന്നു. ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് സു​പ​രി​ചി​ത​യാ​ണ്.

സ്ത്രീ​വോ​ട്ടു​ക​ളു​ടെ സ​മാ​ഹ​രി​ക്ക​ലി​നൊ​പ്പം ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ​ര​മാ​വ​ധി മു​ത​ലാ​ക്ക​ലു​മാ​ണ് യു.​ഡി.​എ​ഫ് ല​ക്ഷ്യം. ചേ​ല​ക്ക​ര​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന പി.​വി. അ​ൻ​വ​റി​ന്റെ ആ​വ​ശ്യ​ത്തെ ത​മാ​ശ​യാ​യി ത​ള്ളി​യ കോ​ൺ​ഗ്ര​സി​ന് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്ക​ൽ അ​ത്യാ​വ​ശ്യ​മാ​ണ്.

തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ബി.​ജെ.​പി ക​ര​ങ്ങ​ളി​ലെ​ത്തി​ച്ചു​വെ​ന്ന ക്രെ​ഡി​റ്റു​മാ​യാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ൻ ക​ന്നി​യ​ങ്ക​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​ർ അ​ട​ക്കം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. വ​ർ​ഗീ​യ​ത​യും പ​ര​മ​ത വി​ദ്വേ​ഷ​വും​ത​ന്നെ​യാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണാ​യു​ധം. മ​ണ്ഡ​ല​ത്തി​ലെ അ​ന്തി​മ​ഹാ​കാ​ള​ൻ വേ​ല​യു​ടെ വെ​ടി​ക്കെ​ട്ട് സി.​പി.​എം ത​ട​ഞ്ഞു​വെ​ന്ന ‘തൃ​ശൂ​ർ പൂ​രം’ മോ​ഡ​ൽ വ​ർ​ഗീ​യ ആ​രോ​പ​ണം ഇ​ള​ക്കി​വി​ട്ട​തി​നൊ​പ്പം മു​ന​മ്പം വി​ഷ​യ​വും ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു.  

Tags:    
News Summary - Lok Sabha By Election Chelakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.