കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്തെ കൊച്ചി മെട്രോ 347ാം നമ്പർ തൂണിലെ ചരിവിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ. ചെറിയ ചരിവ് കണ്ടെത്തിയതോടെ കെ.എം.ആർ.എൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ പഠനം നടത്തി. റിപ്പോർട്ട് കൊച്ചി മെട്രോ ബോർഡ് യോഗത്തിൽ ചർച്ച ചെയ്തു.
ഈ ഭാഗത്തെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ഡി.എം.ആർ.സി, നിർമാണം നടത്തിയ എൽ ആൻഡ് ടി കമ്പനി എന്നിവരുമായി ബന്ധപ്പെട്ടു. അവരുടെ പരിശോധനയിൽ സാങ്കേതിക പ്രശ്നങ്ങൾ വ്യക്തമായി. പരിഹരിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
45 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും. മുൻകരുതലെന്ന നിലയിൽ സമീപത്തെ തൂണുകളും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. നിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.