തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോയിൽ ഇൻറലിജൻസ് വിഭാഗം രൂപവത്കരിക്കുമെന്നും വിജിലൻസ് മാന്വൽ പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കുമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് െബഹ്റ. വിജലൻസിെൻറ അംഗബലം വർധിപ്പിക്കുന്ന കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജിലൻസ് ഉദ്യോഗസ്ഥർ എല്ലാവരും കഴിവുള്ളവരാണ്. അന്വേഷണോദ്യോഗസ്ഥരെ മാറ്റിയതുകൊണ്ട് കേസന്വേഷണങ്ങളിൽ പ്രശ്നമുണ്ടാകില്ല. വിവാദ കേസന്വേഷണങ്ങളിലുൾപ്പെടെ പുതിയ അന്വേഷണോദ്യോഗസ്ഥർക്ക് ഫയലുകൾ പഠിക്കാൻ ഏഴു ദിവസം സമയം നൽകിയിട്ടുണ്ട്. കേസ് പഠിച്ചശേഷം റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. സാധാരണക്കാർക്കിടയിൽനിന്ന് അഴിമതി തുടച്ചുനീക്കുന്നതിനാകും ആദ്യപരിഗണന. സാധാരണക്കാർ നൽകുന്ന പരാതികൾ യഥാസമയം കിേട്ടണ്ട ഇടത്ത് കിട്ടുന്നില്ലെന്ന പരാതിയുണ്ട്. അതു പരിഹരിക്കുന്നതിനായാണ് ഇൻറലിജൻസ് വിഭാഗം രൂപവത്കരിക്കുന്നത്. വിജിലൻസ് മാന്വലിൽ ചില പോരായ്മകളുണ്ടെന്നും അതു പരിഷ്കരിക്കണമെന്നുമുള്ള ആവശ്യങ്ങൾ നിലവിലുണ്ട്.
ആ സാഹചര്യത്തിൽ വിജിലൻസ് മാനുവൽ പരിഷ്കരിക്കുന്നത് പരിശോധിക്കും. വിജിലൻസ് ഒരു ചെറിയ യൂനിറ്റാണ്. ആയിരത്തിൽ താഴെ മാത്രം ഉദ്യോഗസ്ഥരാണുള്ളത്. ഒരുപാട് പരാതികൾ വന്നാൽ അന്വേഷിക്കുന്നത് പ്രയാസകരമാണ്. ആ സാഹചര്യത്തിൽ കേസുകൾ പ്രത്യേകമായി തെരഞ്ഞെടുത്ത് മാത്രേമ അന്വേഷിക്കൂ. കേസന്വേഷണം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവും വിജിലൻസ് മാന്വലും പരിശോധിക്കും. ഇവ തമ്മിൽ വൈരുധ്യമുെണ്ടങ്കിൽ അക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള തന്നെ ആ സ്ഥാനത്തുനിന്ന് മാറ്റി ബലിയാടാക്കിയെന്ന അഭിപ്രായമില്ല.
സുഗമമായ ഭരണത്തിനാവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അധികാരം സർക്കാറിനുണ്ട്. ആഭ്യന്തരവകുപ്പിന് കീഴിെല നാല് വിഭാഗത്തിലും താൻ ഇരുന്നിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നതിനാൽ പ്രയാസമില്ല. തെൻറ വിമർശകനായിരുന്നെങ്കിലും ജേക്കബ് തോമസ് വകുപ്പിൽ ആരംഭിച്ച ജോലികൾ തുടരും. സംസ്ഥാനത്ത് മാത്രമല്ല കേന്ദ്രസർക്കാർ വകുപ്പിലും വിജിലൻസുമായി ബന്ധപ്പെട്ട് താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.