തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരായ പെയിൻറടി വിവാദം സംബന്ധിച്ച പരാതി അഴിമതി നിരോധന നിയമത്തിെൻറ പരിധിയിൽ വരുമോയെന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി അജിത്കുമാർ. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇൗ വിവാദത്തിന് പിന്നിൽ. അങ്ങനെയാണെങ്കിൽ അത് അഴിമതി നിരോധന നിയമത്തിെൻറ കീഴിൽ കാണാൻ കഴിയുമോ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്.
സുപ്രീംകോടതി, ഹൈകോടതി വിധികളുടെയും പശ്ചാത്തലത്തിലാണ് വിജിലൻസ് കോടതിയുടെ നിരീക്ഷണം. ഹരജി പരിഗണിക്കുന്നത് ഇൗമാസം എട്ടിലേക്ക് മാറ്റി. ലോക്നാഥ് ബെഹ്റ മുമ്പ് ഡി.ജി.പിയായിരുന്നപ്പോൾ വിജിലൻസിലേക്ക് മാറുന്നതിന് രണ്ട് ദിവസം മുമ്പാണ് കേരളത്തിലെ 500ഓളം പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂലക്സ് കമ്പനിയുടെ ഒലീവ് ഇനത്തിൽപെട്ട ബ്രൗൺ നിറം അടിക്കണമെന്ന സർക്കുലർ ഇറക്കിയത്.
കേരള പൊലീസിെൻറ തന്നെ കൺസ്ട്രക്ഷൻ കോർപറേഷനും നിർമിതികേന്ദ്രവും നിലവിലുള്ളപ്പോൾ ടെൻഡർ പോലും ക്ഷണിക്കാതെ സ്വകാര്യ കമ്പനിക്ക് പെയിൻറടിക്കാനുള്ള കരാർ നൽകിയതിൽ 500 കോടി രൂപയുടെ അഴിമതി നടന്നതായാണ് സ്വകാര്യ ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.