ചരക്ക് ലോറി സമരം: എ.കെ.ശശീന്ദ്രന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

 തിരുവനന്തപുരം: ജനജീവിതത്തെ സാരമായി ബാധിക്കുന്ന ചരക്കുലോറി സമരം  അടിയന്തരമായി പരിഹരിക്കണമെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തയച്ചു.

കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന ചരക്ക് ലോറികളുടെ അഖിലേന്ത്യാ പണിമുടക്ക് കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്ന്​ ശശീന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടി. പഴം, പച്ചക്കറി ഉള്‍പ്പെടെയുള്ള വിപണി സാധനങ്ങളുടെ വരവ് കുറഞ്ഞത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി.

സംസ്ഥാനത്തെ വാണിജ്യ - വ്യവസായ മേഖലകളിലെ അസംസ്‌കൃത വസ്തുക്കളുടെ നീക്കവും ഉല്‍പ്പന്ന നീക്കവും ലോറി സമരം മൂലം തടസപ്പെട്ടിരിക്കുകയാണ്. അന്തര്‍ സംസ്ഥാന ലോറികളുടെ വരവ് കുറഞ്ഞതതിനാല്‍ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളിലെ നികുതി വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Lorry strike a.k Sasindran letter-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.