തിരുവനന്തപുരം: മാവോവാദി വേട്ടയുടെയും ദുരന്തനിവാരണ രക്ഷാപ്രവർത്തനങ്ങളുടെയും പേരിൽ ഹെലികോപ്ടർ വാടകക്കെടുത്ത നടപടി ആഭ്യന്തരവകുപ്പ് പുനഃപരിശോധിക്കുന്നു.
പൊതുമേഖല സ്ഥാപനമായ പവൻ ഹാൻസ് ലിമിറ്റഡുമായുള്ള കരാർ മാർച്ച് 31ന് അവസാനിക്കുന്നതോടെ തൽക്കാലത്തേക്ക് കരാർ പുതുക്കേെണ്ടന്ന നിലപാടിലാണ് സർക്കാർ.
10 മാസത്തിനുള്ളിൽ 17.5 കോടിയിലേറെ രൂപയാണ് ഹെലികോപ്ടറിന് വാടകയിനത്തിൽ ചെലവായത്. മാവോവാദി വേട്ടക്കും ദുരന്തനിവാരണത്തിനോ രക്ഷാദൗത്യങ്ങൾക്കും വേണ്ടിയാണ് ഹെലികോപ്ടറെന്നായിരുന്നു സർക്കാറിെൻറയും പൊലീസിെൻറയും അവകാശവാദമെങ്കിലും പവൻ ഹാൻസിൽ നിന്ന് ലഭിച്ച ഹെലികോപ്ടർ ഇതിന് പറ്റിയതല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ഏപ്രിലിൽ തിരുവനന്തപുരത്തെത്തിച്ച കോപ്ടർ ആകെ പറന്നത് എട്ടുതവണയാണ്. ഫ്രഞ്ച് നിർമിത 11 സീറ്റുള്ള ഇരട്ട എൻജിൻ എ.എസ് 365 ഡൗഫിൻ-എന്നിന് മാസം 20 മണിക്കൂർ പറക്കാൻ നികുതിയടക്കം 1.71 കോടി രൂപയാണ് ചെലവ്.
20 മണിക്കൂറിൽ കൂടിയാൽ മണിക്കൂറിന് 67,926 രൂപ വീതം അധികം നൽകണം. 1.4 കോടിക്ക് മൂന്ന് കോപ്ടർ നൽകാമെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷൻ വാഗ്ദാനം ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയുടെ നിർദേശപ്രകാരമാണ് പൊതുമേഖല സ്ഥാപനമായ പവൻ ഹാൻസിൽനിന്ന് കോപ്ടർ വാടകെക്കടുത്തത്.
ഇത് ആക്ഷേപമായതോടെ ഇത്രയും തുക നൽകി കരാർ പുതുക്കേണ്ടതില്ലെന്നാണ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.