കാട്ടാക്കട: കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗണിനെതുടർന്ന് ജോലി നഷ്്ടപ്പെട്ട് വരുമാനം നിലച്ചതോടെയാണ് കുറ്റിച്ചൽ നിലമ വിനീഷ് ഭവനില്‍ വിനീത് ഒാൺലൈൻ റമ്മികളിയിലേക്ക് എത്തിപ്പെടുന്നത്. മാസങ്ങളായി ഇതിൽ സജീവമായ വിനീതിന് ആദ്യഘട്ടത്തില്‍ ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു.
തുടര്‍ന്നുള്ള കളിയില്‍ കാൽകോടിയോളം രൂപ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ കളിയിൽ ഏർപ്പെട്ട ഇയാൾക്ക് ലക്ഷങ്ങളാണ് ചോര്‍ന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
സാമ്പത്തിക ബാധ്യത ഊരാക്കുടുക്കായതോടെ മറ്റ് മാർഗങ്ങളില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. വിദേശത്ത് ജോലിയുണ്ടായിരുന്ന വിനീത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് വലിയമല ഐ.എസ്.ആർ.ഒയിൽ താൽക്കാലിക ജോലി ചെയ്തുവരികയായിരുന്നു.
ഇതിനിടയിലെത്തിയ കോവിഡ് മഹാമാരിയിൽ കേരളവും ലോക്ഡൗണിലേക്ക് പോയപ്പോൾ ജോലി നഷ്്ടപ്പെട്ട് വലിയ പ്രതിസന്ധിയിലായി. വരുമാനം തേടിയുള്ള അന്വേഷണമെത്തിയത് ഓൺലൈൻ ചൂതുകളിയിലായിരുന്നു.
അതേസമയം വീനിതിെൻറ ആത്മഹത്യയെതുടർന്ന് ഇദ്ദേഹത്തിെൻറ സുഹൃദ് വലയത്തിലുള്ളവരുടെ രക്ഷാകർത്താക്കളും ആശങ്കയിലാണ്. ഇവരിലാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സന്ദേഹവും അവർ പങ്കുവെക്കുന്നു. ഗ്രാമീണമേഖലയിലടക്കം നിരവധിപേര്‍ ഓണ്‍ലൈന്‍ റമ്മികളിയില്‍ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.
വിനീതിെൻറ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏതൊക്കെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിട്ടുള്ളതെന്നും ഇതില്‍ നാട്ടിലാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരുന്നതായി നെയ്യാര്‍ഡാം എസ്.ഐ സാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.