പ്രണയം നടിച്ച്​ പീഡനം; പ്രതിക്ക്​ 10 വർഷം കഠിന തടവ്​

കൊച്ചി: പതിനഞ്ചുകാരിയെ പ്രണയം നടിച്ച്​ പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ പത്ത്​ വർഷം കഠിന തടവ്​. പറവൂർ സ്വദേശിയായ പെൺകുട്ടിയെ ആലപ്പുഴ മണ്ണഞ്ചേരിയിലെത്തിച്ച്​ പീഡിപ്പിച്ച ആലപ്പുഴ പുന്നപ്ര കളർകോട്​ പേരൂർ കോളനിയിൽ സുരേഷ്​ എന്ന അനിൽകുമാറിനെയാണ്​ (33) എറണാകുളം അഡീഷനൽ സെഷൻസ്​ (സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്​ജി പി.ജെ. വിൻസൻറ്​ ശിക്ഷിച്ചത്​.

മൊബൈലിലൂടെ അടുപ്പത്തിലായ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു​േപായി മണ്ണഞ്ചേരിയി​െലത്തിച്ച്​ പീഡിപ്പിച്ചെന്നാണ്​ കേസ്​. ​​രണ്ടു വകുപ്പിലായി 20 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്​. എന്നാൽ, ശിക്ഷ ഒരുമിച്ച്​ 10 വർഷം അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കി​ൽ ഒരു വർഷവും രണ്ടു മാസവും അധിക തടവ്​ അനുഭവിക്കണം.

18 സാക്ഷികളെ വിസ്​തരിച്ച കോടതി 23 രേഖകളും ഹാജരാക്കി. പ്രതി കസ്​റ്റഡിയിൽ കഴിഞ്ഞ 579 ദിവസം ശിക്ഷയിൽ ഇളവ്​ ചെയ്യണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - LOVE and Rape Case Court Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.