തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'യാസ്' ചുഴലിക്കാറ്റ് രാജ്യത്തിെൻറ കിഴക്കൻ തീരത്തോട് അടുക്കുന്നു. മേയ് 26ന് അതിതീവ്ര ചുഴലിക്കാറ്റായി പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ, അന്തമാൻ ^നികോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ മുന്നൊരുക്കം നടത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഒഡിഷയിലെ 30 ജില്ലകളിലെ 14 ലും അതീവ ജാഗ്രതാ നിർദേശം നൽകി. ഇന്ത്യൻ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും സഹായം ഒഡിഷ സർക്കാർ ആവശ്യപ്പെട്ടു. ഒഡിഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലൂടെ അടുത്ത ആഴ്ചയിൽ കടന്നുപോകുന്ന 22 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ന്യൂനമർദത്തിെൻറ പ്രതീക്ഷിത സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും തെക്കൻ-മധ്യ കേരളത്തിൽ മേയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തമാൻ കടലിലും അന്തമാൻ ^നികോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ ഉടൻ മടങ്ങണമെന്ന് അധികൃതർ അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. പുതിയ ചുഴലിക്ക് ഒമാനാണ് 'യാസ്' എന്ന പേര് നിർദേശിച്ചത്.
അതേസമയം കാലവർഷം അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലേക്കും അന്തമാൻ ^നികോബാർ ദ്വീപുകളിലേക്കും എത്തുമെന്നാണ് പ്രവചനം. കേരളത്തിൽ മേയ് 31നുള്ളിലാണ് തെക്കുപടിഞ്ഞാറൻ മൺസൂണിെൻറ വരവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.