'ആ കുഞ്ഞ് ഒറ്റക്കാവില്ല'; മുംബൈ ബോട്ട് അപകടത്തിൽ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ

മും​ബൈ: നാ​വി​ക സേ​ന​യു​ടെ സ്പീ​ഡ്​ ബോ​ട്ടി​ടി​ച്ച്​ യാ​ത്രാ ബോ​ട്ട്​ മ​റി​ഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികൾ മുംബൈ ഡോക് യാർഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകടത്തിന് ശേഷം ദമ്പതികളുടെ മകനാ‍യ ആറുവയസ്സുകാരൻ ഏബൽ മാത്യുവിനെ മാത്രമാണ് ബന്ധുക്കൾക്ക് കണ്ടെത്താൻ കഴിഞ്ഞത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് സംശയം ഉയർന്നത്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പോലീസിനോട് പറയുകയായിരുന്നു.

അപകടശേഷം ദമ്പതികളെ രക്ഷാപ്രവർത്തകർ മുംബൈ ഡോക്‌ യാർഡിലേക്കും ഏബൽ മാത്യുവിനെ ഉറാൻ തുറമുഖത്തേക്കുമാണ് എത്തിച്ചത്. ഉറാനിലെ ജെ.എൻ.പി.ടി ആശുപത്രിയിലാണ് ഏബൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്.

നാ​വി​ക സേ​ന​യു​ടെ സ്പീ​ഡ്​ ബോ​ട്ടി​ടി​ച്ച്​ യാ​ത്രാ ബോ​ട്ട്​ മ​റി​ഞ്ഞ്​ 13 പേ​രാണ് മ​രി​ച്ചത്. മ​രി​ച്ചവരിൽ 10 യാത്രക്കാരും മൂ​ന്നു ​പേ​ർ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രുമാണ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടമുണ്ടായത്. ഗേ​റ്റ്​ വേ ​ഓ​ഫ്​ ഇ​ന്ത്യ​യി​ൽ​ നി​ന്ന് പ്ര​മു​ഖ വി​നോ​ദ ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ​ എ​ല​ഫ​ന്റ ദ്വീ​പി​ലേ​ക്ക്​ യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന നീ​ൽ ​ക​മ​ൽ ബോ​ട്ടാ​ണ് നാ​വി​ക സേ​ന​യു​ടെ സ്പീ​ഡ്​ ബോ​ട്ടി​ടി​ച്ച്​​ മ​റി​ഞ്ഞ​ത്.

അ​ഞ്ച്​ ജീ​വ​ന​ക്കാർ ഉ​ൾ​പ്പെ​ടെ ബോ​ട്ടി​ൽ 114 പേ​രാ​ണ് ഉണ്ടായിരുന്നതെന്നാണ് വി​വ​രം. 101 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നേ​വി​യു​ടെ 11 ബോ​ട്ടു​ക​ളും തീ​ര​സം​ര​ക്ഷ​ണ സേ​ന​യുടെ മൂ​ന്ന് ബോ​ട്ടുകളും നാ​ല് ഹെ​ലി​കോ​പ്ട​റു​ക​ളും പൊ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. 

Tags:    
News Summary - Malayali couple missing in Mumbai boat accident safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.