m swaraj

തൃക്കാക്കരയിൽ 7,000 കള്ളവോട്ട് കണ്ടെത്തിയെന്ന് എം. സ്വരാജ്; ഹൈകോടതിയിൽ പരാതി നൽകി

കൊച്ചി: തൃക്കാക്കരയിൽ പ്രതിപക്ഷം കള്ളവോട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആരോപണവുമായി സി.പി.എമ്മും. മണ്ഡലത്തിൽ 7,000 കള്ളവോട്ട് കണ്ടെത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ആരോപിച്ചു. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും വേണ്ട രീതിയിൽ ഇടപെട്ടില്ല. ഹൈകോടതിയിൽ പരാതി നൽകിയിട്ടുണ്ട്. വ്യക്തിഹത്യയുടെ രാഷ്ട്രീയമാണ് എതിരാളികൾ മുന്നോട്ട് വെച്ചതെന്നും ജോ ജോസഫ് തൃക്കാക്കരയിലെ എംഎൽഎ ആകുമെന്നും സ്വരാജ് പറഞ്ഞു.

തൃക്കാക്കരയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടുള്ളതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പുതിയതായി അപേക്ഷ നല്‍കിയ ഒട്ടേറെ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തില്ല. ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് തന്നെ കൃത്രിമം കാണിക്കാനാണ്. ക്രമക്കേട് കാട്ടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. 

Tags:    
News Summary - M Swaraj says 7,000 fraudulent votes found in Thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.