കൊച്ചി: എം. സ്വരാജ് എം.എൽ.എയുടെ രാമായണ പ്രഭാഷണത്തെച്ചൊല്ലി സൈബർ ലോകത്ത് വിവാദം. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ഉപദേശക സമിതിയുടെ കർക്കടക മാസാചരണത്തോട് അനുബന്ധിച്ച രാമായണ പ്രഭാഷണോത്സവത്തിലാണ് സ്വരാജ് സംസാരിച്ചത്. 'രാമായണത്തിെൻറ നാൾവഴികൾ' വിഷയത്തിൽ ക്ഷേത്രോപദേശക സമിതിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഭാഷണം.
അക്രമത്തോട് അരുതെന്ന് പറയാനുള്ള മനസ്സുണ്ടാകണമെന്നതാണ് രാമായണത്തിെൻറ സന്ദേശമെന്ന് പ്രഭാഷണത്തിൽ പറഞ്ഞു. മനുഷ്യമനസ്സിൽ രാമായണം ഉയർത്തുന്ന ഏറ്റവും വലിയ സന്ദേശം ഹിംസക്ക് എതിരെന്നതാണ്. എല്ലാ അക്രമങ്ങൾക്കും തിന്മക്കും കൊലപാതകത്തിനുമെതിരെ അരുത് എന്ന് പറയുന്ന സന്ദേശമാണ് രാമായണത്തിേൻറതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സ്വരാജിെന പരിപാടിയിൽ പ്രഭാഷകനാക്കിയതിനെതിരെ സംഘ്പരിവാർ അനുകൂലികൾ രംഗത്ത് വന്നു. സമാധാനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹത്തിെൻറ പാർട്ടിയാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന വിമർശനമുയർന്നു. ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ചിട്ടുള്ളയാളാണ് സ്വരാജെന്നും അവർ പറയുന്നു.
ഇവരെ പ്രതിരോധിച്ച് ഇടതു അനുഭാവികളും രംഗത്തെത്തിയതോടെ വലിയ ചർച്ചക്കാണ് വഴിവെച്ചത്.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്ത പ്രഭാഷണ പരമ്പരയിൽ കുമ്മനം രാജശേഖരൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രഫ. എം.കെ. സാനു, മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ, മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, എഴുത്തുകാരനും സാസ്കാരിക പ്രവർത്തകനുമായ എം.എൻ. കാരശ്ശേരി, കെ.ജി. പൗലോസ് തുടങ്ങിയവരും പ്രഭാഷകരായി എത്തി. അതേസമയം, സുവിശേഷ പ്രസംഗകനായ സാം കുടിലിങ്കലിനെ പ്രഭാഷകനായി എത്തിച്ചത് വിവാദമായിരുന്നു. എതിർപ്പിനെ തുടർന്ന് ഇദ്ദേഹത്തിെൻറ പ്രഭാഷണം ഒഴിവാക്കുകയാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.