തൃശൂർ: വരുംവർഷങ്ങളിൽ കേരളത്തിൽ പ്രകൃതിദുരന്തം ആവർത്തിക്കാനാണ് സാധ്യതയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. കുറഞ്ഞ ഇടവേളകളിൽ കൂടുതൽ ദുരന്തമുണ്ടാകും. പ്രകൃതിയുടെ മേൽ മനുഷ്യെൻറ ഇടപെടൽ വർധിച്ചതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഇക്കണോമിക് അസോസിയേഷൻ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യം നിലനിർത്തുന്നതിൽ പൗരൻ കാണിക്കേണ്ട അതേ ഉത്തരവാദിത്തം പരിസ്ഥിതി നിലനിർത്തുന്നതിലും പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം എം.പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. എസ്.എം. വിജയാനന്ദ്, ഇ.എം. തോമസ്, ഡോ. സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.