കൊച്ചി: അന്തരിച്ച ചിത്രകാരൻ അശാന്തെൻറ കുടുംബത്തിന് 'അക്ഷരവീട്' പദ്ധതിയിൽ നിർമിക്കുന്ന 'അഃ' വീടിെൻറ മെയിൻ സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയായി. വീടിെൻറ മെയിൻ സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി കുന്നുംപുറം വാർഡ് കൗൺസിലർ അംബിക സുദർശൻ ഉദ്ഘാടനം ചെയ്തു.
ഇടപ്പള്ളി വടക്കുംഭാഗം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ.ജെ. ഇഗ്നേഷ്യസ്, ഡയറക്ടർ ബോർഡ് അംഗം പി.എ. മുഹമ്മദ്, 'മാധ്യമം' കൊച്ചി റീജനൽ മാനേജർ വി.എസ്. സലീം, സോൾ ആർക്കിടെക്ട് പ്രതിനിധികളായ ജാക്സൺ വി. കളപ്പുര, എം.എ. ഉണ്ണി, തമ്പി ജോൺ, അശാന്തെൻറ ഭാര്യ മോളി അശാന്തൻ, 'മാധ്യമം' ബിസിനസ് ഡെവലപ്െമൻറ് ഓഫിസർ എം.എ.എം. അൻവർ എന്നിവർ പങ്കെടുത്തു.
സമൂഹത്തിെൻറ വിവിധ മേഖലകളിൽ പ്രശസ്തിയാർജിച്ച വ്യക്തികൾക്ക് ആദരവായി 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണിയും എൻ.എം.സി ഗ്രൂപ്പും സംയുക്തമായി ആതിഥ്യം വഹിക്കുന്ന സാമൂഹിക സംരംഭമാണ് അക്ഷരവീട്. ജി. ശങ്കറാണ് വീടിെൻറ രൂപകൽപന. പോണേക്കര പീലിയാട് കുട്ടപ്പൻ-കുറുമ്പ ദമ്പതികളുടെ മകനായി ജനിച്ച അശാന്തൻ ചിത്രകല, ശിൽപകല എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ലളിതകലാ അക്കാദമി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.