കോടോംബേളൂർ (കാസർകോട്): മഴയിൽനിന്ന് രക്ഷ തേടി മേൽക്കൂരയിൽ പ്ലാസ്റ്റിക് പതിച്ച വീട്ടിലെ ടി.വി സ്റ്റാൻഡിൽ തിരുകി സൂക്ഷിച്ച ഫുട്ബാൾ സമ്മാനങ്ങൾ ഒാരോന്നായി പുതിയ വീട്ടിലെ ഷെൽഫിലേക്ക് മാറ്റുേമ്പാൾ നന്ദനയുടെ കണ്ണുകൾ ഇൗറനണിഞ്ഞു. വിദൂര സ്വപ്നം കൺമുന്നിൽ പൂർത്തിയായ ആനന്ദമായിരുന്നു ആ കണ്ണുകളിൽ. കുറ്റിയടുക്കം ആദിവാസി കോളനിയിൽനിന്ന് ദേശീയ തലത്തിലേക്ക് ഉയർന്ന 15കാരിയുടെ ചോർന്നൊലിച്ച വീടിെൻറ സ്ഥാനത്തേക്ക് അക്ഷരവീട് ഏറ്റുവാങ്ങി നന്ദി പറയുേമ്പാൾ ഇടമുറിയാതെ വീണ കണ്ണീർതുള്ളികൾ അവിടെ കൂടിയ ഏവരും നിറമിഴികളിൽ ഏറ്റുവാങ്ങി.
അണ്ടർ-16 ഫുട്ബാളിൽ ദേശീയതലം വരെയെത്തിയ കോടോം ബേളൂർ പഞ്ചായത്തിലെ കുറ്റിയടുക്കം ആദിവാസി കോളനിയിലെ നന്ദന കൃഷ്ണക്ക് മാധ്യമം, മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', യൂനിമണി, എൻ.എം.സി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിലാണ് വീട് പൂർത്തീകരിച്ചത്. വിപരീത ചുറ്റുപാടിനെ അതിജീവിച്ച് മുന്നേറിയ ഇൗ പ്രതിഭക്ക് മാധ്യമത്തിെൻറ നേതൃത്വത്തിൽ നൽകുന്ന 'ജ' വീടാണ് നൽകിയത്. കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് റവന്യൂ മന്ത്രിയുടെ ഒാഫിസിൽ നടന്ന ചടങ്ങളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നന്ദനക്ക് അക്ഷരവീട് കൈമാറി.
മനുഷ്യൻ ഏറ്റവും കൂടുതൽ സ്വതന്ത്രനാകുന്നത് സ്വന്തമായി വീട് ലഭിക്കുേമ്പാഴാണെന്നും നന്ദന സ്വാതന്ത്ര്യത്തിെൻറ മഹത്തായ രുചി അനുഭവിക്കുന്നത് സ്വാതന്ത്ര്യ ദിനത്തിലാണെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം റീജനൽ മാനേജർ ഇംറാൻ ഹുസൈൻ, പബ്ലിക് റിലേഷൻസ് മാനേജർ കെ.ടി. ഷൗക്കത്തലി, മാധ്യമം ജില്ല മുഖ്യരക്ഷാധികാരി ബി.എം. മുഹമ്മദ്കുഞ്ഞി, സംഘാടക സമിതി ഭാരവാഹി ഗംഗാധരൻ എന്നിവർ സന്നിഹിതരായി.
കുറ്റിയടുക്കത്ത് നന്ദനയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞിക്കണ്ണൻ വീടിന് നാമകരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സജിത ശ്രീകുമാർ, അക്ഷരവീട് നിർമിക്കാൻ സ്ഥലം നൽകിയ കല്ലളൻ, മാധ്യമം ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരം, നന്ദന കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ടി.വി. വിനോദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.