തിരുവനന്തപുരം: കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഏർപ്പെടുത്തിയ ഡോ. സത്യനാരായണൻ സ്മാരക മാധ്യമ പുരസ്കാരം ‘മാധ്യമം’ കൊച്ചി ബ്യൂറോ ചീഫ് പി.പി. കബീറിന്. ‘മാധ്യമ’ത്തിൽ 2017 ഡിസംബറിൽ പ്രസിദ്ധീകരിച്ച ‘നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം’ എന്ന പരമ്പരക്കാണ് പുരസ്കാരം. ഏറെ സാമൂഹികപ്രാധാന്യമുള്ളതാണ് പരമ്പരയെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. വി. മധുവും ജനറൽ സെക്രട്ടറി ഡോ. റഉൗഫും വാർത്തക്കുറിപ്പിൽ അറിയിച്ചു.
സമൂഹശ്രദ്ധ ഏറെ പതിയേണ്ട വിഷയത്തെ സമഗ്രമായും പ്രതിബദ്ധതയോടെയും സമീപിക്കുകയും വിവിധ വിദഗ്ധരുടെ പ്രതികരണങ്ങളും നിർദേശങ്ങളും പരിഗണിക്കുകയും ക്രിയാത്മക നിർദേശങ്ങൾ ഉൾക്കൊള്ളിക്കുകയും ചെയ്ത പരമ്പര ഉന്നതനിലവാരം പുലർത്തിയതായി അവാർഡ് കമ്മിറ്റി വിലയിരുത്തി. ഫെബ്രുവരി നാലിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെൻററിൽ നടക്കുന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തിൽ 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.
ദൃശ്യമാധ്യമ അവാർഡ് ഏഷ്യനെറ്റ് ന്യൂസിലെ പി.ആർ. പ്രവീണക്കാണ്. ഉപയോഗശൂന്യമായ മരുന്നുകളുടെ നിർമാർജനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച വാർത്തക്കാണ് അവാർഡ്. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധ പ്രവർത്തനത്തിനുള്ള ഡോ. എസ്.വി. സതീഷ് മെമ്മോറിയൽ അവാർഡിന് എം.ആർ വാക്സിെൻറ പ്രചാരണത്തിന് സ്തുത്യർഹ സേവനം നൽകിയ ഡോ. ഷിംനാ അസീസ് അർഹയായി.
തൊടുപുഴ ചിലവ് പുത്തൻവീട്ടിൽ പരേതരായ പി.കെ. പരീതിെൻറയും നബീസയുടെയും മകനായ പി.പി. കബീർ 1999ലാണ് ‘മാധ്യമം’ പത്രാധിപസമിതിയിൽ അംഗമായത്. 2013ൽ ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷെൻറ മാധ്യമ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷൈനി. മകൾ: അസ്ന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.