കോഴിക്കോട്: പത്താംതരം കഴിഞ്ഞ വിദ്യാർഥികൾക്കിടയിലെ ആശങ്കകൾ തീർക്കാനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിെൻറ സാധ്യതകളെ പരിചയപ്പെടുത്താനും മെഡിക്കൽ മേഖലയെക്കുറിച്ച് അറിയാനും മാധ്യമവും ഡോപ്പയും ചേർന്ന് നടത്തുന്ന സൗജന്യ വെബിനാർ ബുധനാഴ്ച രാത്രി ഏഴു മുതൽ ഒമ്പതുവരെ നടക്കും. ഡോപ്പ (doctors own prep academy) ഡോക്ടർമാർ നേതൃത്വം നൽകുന്ന രാജ്യത്തെ ആദ്യ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സംരംഭമാണ്. 2000ത്തിൽപരം വിദ്യാർഥികൾക്ക് ആദ്യ വർഷംതന്നെ മെഡിക്കൽ എൻട്രൻസ് കൊച്ചിങ്ങും കരിയർ ഗൈഡൻസും നൽകിവരുന്നുണ്ട് ഡോപ്പ അക്കാഡമി.
സി.ബി.എസ്.ഇ പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ഇനിയെന്ത് ചെയ്യണം എന്ന് ആശങ്കപ്പെടുന്ന, മെഡിക്കൽ വിദ്യാഭ്യാസം താൽപര്യമുള്ള വിദ്യാർഥികൾക്കും പ്രയോജകമാകുന്ന വിഷയങ്ങളും വെബിനാറിെൻറ ഭാഗമായി നടക്കും. പ്രശാന്ത് നായർ ഐ.എ.എസ്, ഡോ. ആഷിക് സൈനുദ്ദീൻ തുടങ്ങി എൻട്രൻസ് മേഖലയിലെയും മറ്റ് അക്കാദമിക രംഗങ്ങളിലെയും പ്രമുഖർ പങ്കെടുക്കും. താൽപര്യമുള്ളവർ www.madhyamam.com/webinar എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. ഫോൺ: 9645 202 200, 9645 032 200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.