കോഴിക്കോട്: മാധ്യമം ഡെപ്യൂട്ടി എഡിറ്ററും എഴുത്തുകാരനുമായ കാസിം ഇരിക്കൂർ, സീനിയർ അഡ്വർടൈസിങ് മാനേജർ ടി.കെ. അബ്ദുൽ റഷീദ് എന്നിവർ സർവിസിൽനിന്ന് വിരമിച്ചു. ആദ്യകാലം മുതൽ പത്രാധിപസമിതിയിൽ അംഗമായ കാസിം 31 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂനിറ്റുകളിൽ എഡിറ്റോറിയൽ വിഭാഗം ചുമതല വഹിച്ചു. കണ്ണൂർ, കൊച്ചി ബ്യൂറോകളിലും ഗൾഫ് മാധ്യമം സൗദി ബ്യൂറോയിലും പ്രവർത്തിച്ചു. അലീഗഢ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ റാേങ്കാടെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം നിയമബിരുദധാരികൂടിയാണ്.
വാർത്തകളുടെ കാണാപ്പുറങ്ങൾ, വാർത്തകൾക്കപ്പുറം, സദ്ദാമും പടിഞ്ഞാറും, മുസ്ലിം വ്യക്തി നിയമവും ഏക സിവിൽ കോഡും എന്നീ കൃതികളുടെ രചയിതാവാണ്. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനെ കുറിച്ച് ഗ്രീൻ ട്രാക്, ഇബ്രാഹിം സുലൈമാൻ സേട്ടിനെ കുറിച്ച് എ ലീഡർ ആൻഡ് ഹിസ് മിഷൻ എന്നീ ഡോക്യുെമൻററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: സീനത്ത്. മക്കൾ: ജാസിം ഹസൻ (ദുബൈ), ഫഹ്മിദ ഫാത്തിമ. 1995ൽ മാധ്യമത്തിൽ ചേർന്ന അബ്ദുൽ റഷീദ് കോഴിക്കോട് ബാലുശ്ശേരി പൂനൂർ സ്വദേശിയാണ്. കണ്ണൂർ, കോഴിക്കോട് യൂനിറ്റുകളിൽ റസിഡൻറ് മാനേജറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: റസീന (തപാൽ വകുപ്പ്). മക്കൾ: ഡോ. റെയ്ഷ, റാഷിം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.