കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്റർ എ.പി. അബൂബക്കർ, ചീഫ് ഓഫ് ന്യൂസ് ബ്യൂറോ എം.ജെ. ബാ ബു, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരനായ കെ. അബ്ദുൽ മജീദ് എന്നിവർ സർവിസ ിൽ നിന്ന് വിരമിച്ചു. സ്ഥാപനത്തിെൻറ തുടക്കം മുതൽ പത്രാധിപസമിതി അംഗമായ എ.പി. അബൂബക്കർ 31 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്.
1987 ഡിസംബറിൽ ജോലിയിൽ പ്രവേശിച്ച അബൂബക്കർ കോഴിക്കോട്, കൊച്ചി, മലപ്പുറം, കണ്ണൂർ ഡസ്കുകളിലും കോഴിക്കോട്, കണ്ണൂർ ബ്യൂറോകളിലും ആഴ്ചപ്പതിപ്പിലും പ്രവർത്തിച്ചു. രാജ്യത്തിെൻറ വിവിധയിടങ്ങളിൽ നടന്ന പ്രമുഖ ചലചിത്ര മേളകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മടവൂർ ആണ് സ്വദേശം. ഭാര്യ റസിയ. മക്കൾ: ഡോ. ഷിനാസ് ഹുസൈൻ, ഷാമിൻ റിസ ഹുൈസൻ, സഹഫ് ഹുസൈൻ.
തിരുവനന്തപുരം ബ്യൂറോയുടെ ചീഫ് ഓഫ് ന്യൂസ് ആയിരുന്നു എം.ജെ. ബാബു. 1993 ജൂൺ ഒന്നിന് സർവിസിൽ പ്രവേശിച്ച ബാബു 26 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. മാധ്യമത്തിെൻറ ഇടുക്കി, കൊച്ചി, തൃശൂർ, പാലക്കാട്, കൊല്ലം, പത്തനംതിട്ട ബ്യൂറോകളിലും കൊച്ചി ഡസ്കിലും പ്രവർത്തിച്ചിട്ടുണ്ട്. മൂന്നാർ സ്വദേശിയാണ്. ഭാര്യ: പി.പി. നാച്ചി. മക്കൾ: ഡോ. അഷിത ബാബു, ആസിഫ് ബാബു.
1987ൽ മാധ്യമം അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ചേർന്ന കെ. അബ്ദുൽ മജീദ് 31 വർഷത്തിന് ശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട് കൊടിയത്തൂർ സ്വദേശിയാണ്. കോഴിക്കോട്, കൊച്ചി, മലപ്പുറം യൂനിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.കെ. സോഫിയ. മക്കൾ: ഷിഫ മജീദ്, ഹിമ മജീദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.