തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ ് അതിതീവ്രത കൈവരിച്ചതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കനത്ത മഴയും തീരപ്രദേശങ്ങ ളിൽ കടലാക്രമണവും. തലശ്ശേരിയിൽനിന്ന് കടലിൽ പോയ മൂന്നും കണ്ണൂർ ആയിക്കരയിൽനിന ്ന് പോയ രണ്ടും ഫൈബർ തോണികളിലെ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താത്തതിനെ തുടർന് ന് ജില്ല ഭരണകൂടം നേവിയുടെ സഹായംതേടി. പതിനഞ്ചോളം തൊഴിലാളികളാണ് കടലിൽ അകപ്പെ ട്ടിട്ടുള്ളത്. വടകര അഴിത്തലയിൽനിന്ന് കടലിൽ പോയ രണ്ടു മത്സ്യത്തൊഴിലാളികളെയ ും കാണാതായിട്ടുണ്ട്.
പൊന്നാനി ഭാഗത്ത് ശക്തമായ കടൽക്ഷോഭത്തിൽ മീൻപി ടിത്ത ബോട്ട് തിരയിൽപ്പെട്ട് തിരുവനന്തപുരം സ്വദേശിയേയും കാണാതായിട്ടുണ്ട്. ശക്തമാ യ മഴയെതുടർന്ന് വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 11.30വരെ പൊഴിയൂർ മുതൽ കാസർകോട് വരെ തീരത്ത് 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠനകേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച രാത്രിയോടെ കോഴിക്കോടുനിന്ന് വടക്ക്-പടിഞ്ഞാറ് 340 കി.മീറ്റർ ദൂരത്തായാണ് ചുഴലിക്കാറ്റിെൻറ സ്ഥാനം. രാത്രിയോടെ ‘മഹ’ മധ്യ-കിഴക്കൻ അറബിക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വെള്ളിയാഴ്ച ശക്തി കുറയുമെന്ന് വിദഗ്ധർ
തിരുവനന്തപുരം: ‘മഹ’ ചുഴലിക്കാറ്റ് മധ്യ അറബിക്കടലിനെ ലക്ഷ്യം െവച്ച് നീങ്ങുന്നതിനാൽ വെള്ളിയാഴ്ച തെക്കൻ-മധ്യ കേരളത്തിൽ മഴയുടെയും കടൽക്ഷോഭത്തിെൻറയും തീവ്രത കുറയുമെന്ന് കാലാവസ്ഥ വിദഗ്ധർ. ‘മഹ’യുടെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും അറബിക്കടലിൽ മത്സ്യബന്ധനത്തിന് പൂർണനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം മധ്യ- പടിഞ്ഞാറ് അറബിക്കടലിൽ രൂപംകൊണ്ടിരിക്കുന്ന ‘ക്യാർ’ ചുഴലിക്കാറ്റിെൻറ തീവ്രത വെള്ളിയാഴ്ചയോടെ കുറയുമെന്നും കാലാവസ്ഥകേന്ദ്രം വ്യക്തമാക്കി.
മഴ ശക്തമായതോടെ സംസ്ഥാനത്ത് 20 ദുരിതാശ്വാസക്യാമ്പുകളിലായി 674 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 2060 പേരാണ് ക്യാമ്പുകളിലുള്ളത്. കഴിഞ്ഞ രണ്ടുദിവസത്തെ മഴയിൽ 20 വീടുകൾ പൂർണമായും 122 വീടുകൾ ഭാഗികമായും തകർന്നതായി റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
എറണാകുളത്ത് ഏഴ് ക്യാമ്പുകളിലായി 481 കുടുംബങ്ങളിലെ 1378 പേരും തൃശൂരിൽ നാല് ക്യാമ്പുകളിലായി 64 കുടുംബങ്ങളിലെ 220 പേരുമുണ്ട്. അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകടമേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തീരത്തോടുചേർന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതി
തിരുവനന്തപുരം: തീരപ്രദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,685 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 2450 കോടി രൂപയുെട പദ്ധതി തയാറാക്കിയതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇതിനായി മുഖ്യമന്ത്രിയുെട ദുരിതാശ്വാസനിധിയിൽനിന്ന് 1398 കോടി രൂപയും മത്സ്യബന്ധന വകുപ്പിെൻറ ബജറ്റ് വിഹിതമായി 1052 കോടി രൂപയും നീക്കിെവച്ചിട്ടുണ്ടെന്നും കെ. ദാസെൻറ സബ്മിഷന് മന്ത്രി നിയമസഭയിൽ മറുപടി നൽകി.
ഒന്നാം ഘട്ടത്തിൽ 8487 വീടുകളും രണ്ട്, മൂന്ന് ഘട്ടങ്ങളിൽ 5999 വീതം വീടുകളുമാണ് നിർമിക്കുക. 400 ഏക്കർ സ്ഥലമാണ് ഇതിന് വേണ്ടിവരുക. രണ്ട്, മൂന്ന് സെൻറ് ഭൂമി വാങ്ങാൻ ആറ് ലക്ഷം രൂപയും വീട് നിർമാണത്തിന് നാല് ലക്ഷം രൂപയും നൽകും. ഒരു പ്രദേശത്തെ നാല് വീട്ടുകാർ വീതം ഒന്നിച്ച് ഭൂമി വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. അവർ ഒന്നിച്ച് വീട് നിർമിക്കാമെന്നും നിർദേശം വന്നു. ഇത് വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യബന്ധനത്തിന് പോയവരെ കണ്ടെത്താൻ നേവിയുടെ സഹായംതേടി
കണ്ണൂർ: കണ്ണൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയവരെ കണ്ടെത്താൻ ജില്ല ഭരണകൂടം നേവിയുടെ സഹായംതേടി. അഞ്ചു ഫൈബർ തോണികളിലായി പതിനഞ്ചോളം തൊഴിലാളികളാണ് കടലിൽ അകപ്പെട്ടിട്ടുള്ളത്.
തലശ്ശേരിയിൽനിന്ന് പോയ മൂന്നും കണ്ണൂർ ആയിക്കരയിൽനിന്ന് പോയ രണ്ടും ഫൈബർ തോണികളിലെ മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്താനുള്ളത്. ഇവർക്കുവേണ്ടി തിരച്ചിൽ നടത്താനായി നാവികസേനയുടെ സഹായംതേടിയതായി എ.ഡി.എം ഇ.പി. മേഴ്സി പറഞ്ഞു.
കണ്ണൂർ സിറ്റി, ആയിക്കര, തയ്യിൽ മൈതാനപ്പള്ളി ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ഒേട്ടറെ വീടുകൾ ഇവിടെ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.