ദേവദാസിന്​ അന്ത്യവിശ്രമം മഹല്ല്​ ജമാഅത്ത് പ്രസിഡൻറിന്‍റെ സ്​ഥലത്ത്​

ഹരിപ്പാട്: കോവിഡ്​ ബാധിച്ച്​ മരിച്ച പ്രിയപ്പെട്ടവന്‍റെ മൃതദേഹം സംസ്​കരിക്കാൻ ഇടമില്ലാതെ പ്രയാസപ്പെട്ട കുടുംബത്തിന്​ ആശ്വാസമേകി മഹല്ല്​ ജമാഅത്ത് പ്രസിഡൻറ്​. കൊല്ലം മടന്തക്കോട് നെല്ലിമുക്ക് വലുവള വീട്ടിൽ ദേവദാസാണ് (58) കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

ഹരിപ്പാട് നഗരസഭ 10ാം വാർഡിലായതിരുന്നു കുടുംബം താമസിച്ചിരുന്നത്​. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ സ്ഥലമില്ലാതെ നിസ്സഹായാവസ്​ഥയിലായിരുന്നു ഭാര്യ രാജമ്മയും ഏകമകൾ രമ്യയും. ഇതോടെ പൊതുപ്രവർത്തകരായ താഹയും നൗഷാദ് വേളൂരും കാർത്തികപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് ഡോ. ഹമീദ് ഷാലിയെ സമീപിക്കുകയായിരുന്നു. ഉടൻ തന്നെ നങ്ങ്യാർകുളങ്ങരയിലുള്ള തന്‍റെ സ്ഥലത്ത്​ അന്ത്യവിശ്രമം ഒരുക്കാൻ അദ്ദേഹം സൗകര്യമേർപ്പെടുത്തി. കൗൺസിലർ മഞ്ജു ഷാജിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മൃതദേഹം സംസ്കരിച്ചു.

Tags:    
News Summary - Mahal Jamaat president provides place to burial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.