വടകര: രമ്യയുടെ വിവാഹമാണിന്ന്. ഒരു ദേശത്തിന്റെ സൗഹൃദത്തിന്റെ അടയാളപ്പെടുത്തലും. താലികെട്ടിന് സദ്യയൊരുക്കുന്നത് മഹല്ല് കമ്മിറ്റിയാണ്. വിവാഹത്തിന് പന്തലൊരുക്കിയത് മഹല്ലിലെ യുവാക്കളുടെ കൂട്ടായ്മയും.
ചെരണ്ടത്തൂർ നുസ്രത്തുൽ ഇസ്‍ലാം സംഘം മഹല്ല് കമ്മിറ്റിയാണ് സൗഹാർദത്തിന്റെയും മാനവികതയുടെയും മാതൃക തീർക്കുന്നത്. മഹല്ല് പള്ളിയുടെ അടുത്ത വീട്ടുകാരാണ് ഒറ്റപ്പിലാക്കൂൽ ഗോപാലനും കുടുംബവും. ഗോപാലന്റെയും ശാന്തയുടെയും മകളാണ് രമ്യ. ശനിയാഴ്ചയിലെ വിവാഹത്തിന് മഹല്ല് കമ്മിറ്റിയെ ക്ഷണിച്ചപ്പോൾ കമ്മിറ്റി സ്വമേധയാ കല്യാണത്തിന്റെ രണ്ടു ദിവസത്തെ ഭക്ഷണച്ചെലവ് ഏറ്റെടുക്കുകയായിരുന്നു.
പള്ളിയിലെ വിശേഷ ചടങ്ങുകളിൽ പങ്കെടുക്കുകയും തങ്ങളുടെ പരിമിതിക്കുള്ളിൽനിന്ന് പള്ളിക്ക് സംഭാവന നൽകുന്നവരുമാണ് ഗോപാലനും കുടുംബവും. വിവാഹക്കാര്യം അറിഞ്ഞതോടെ ഗോപാലന്റെ വീട്ടിലെത്തി മഹല്ല് കമ്മിറ്റി തീരുമാനം അറിയിച്ചു. മഹല്ലിലെ യുവാക്കളുടെ വാട്സ്ആപ് കൂട്ടായ്മ കല്യാണപ്പന്തലിന്റെ ചെലവുകൾ വഹിക്കാമെന്നും ഏറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.