അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

സംഘ്​പരിവാർ നീക്കത്തിനെതിരെ മഹല്ലുകൾ ജാഗ്രത പുലർത്തണം -അഹമ്മദ് ദേവർകോവിൽ

കൊച്ചി: സാമുദായത്തിനകത്ത് ഛിദ്രത വളർത്താനുള്ള ശ്രമമാണ് സംഘ്​പരിവാർ നടത്തുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മഹല്ല്​ കമ്മിറ്റികളിൽ തീവ്ര നിലപാടുകാരും വിദ്വേഷ പ്രചാരകരും കടന്നുകൂടാതിരിക്കാൻ ജാഗ്രത പുലർത്തണം. കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്‍റ്​ കരമന ബയാർ അധ്യക്ഷത വഹിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സന്ദേശം വായിച്ചു. എ.എം. ബദറുദ്ദീൻ മൗലവി കണിയാമ്പുറം, ദേശീയ സമിതിയംഗം ബഷീർ തേനമാക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ്, സെക്രട്ടറി പി. സെയ്യിദലി, അലി പാറേക്കാട്ടിൽ, മൊയ്തീൻ കുഞ്ഞ് കാക്കനാട്, അബ്ദുൽ ഖാദർ വല്ലം, എം.എ. ജലീൽ, എ.എം. ബദർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കരമന ബയാർ (പ്രസി), മാള എ.എ. അഷറഫ് (ജന. സെക്ര), എം. ഫൈസൽ ഖാൻ (ട്രഷ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. എ.എം. ഹാരീസ് തൃശൂർ (വർക്കിങ്​ പ്രസി), ബഷീർ തേനമാക്കൽ കാഞ്ഞിരപ്പിള്ളി (സീനിയർ വൈസ് പ്രസി), വിഴിഞ്ഞം ഹനീഫ്, ഹാജി, ഇമാം എ.എം. ബദറുദ്ദീൻ മൗലവി കണിയാമ്പുറം, സി.ബി. കുഞ്ഞുമുഹമ്മദ് തൃശൂർ (വൈസ് പ്രസി), മുഹമ്മദ് ബഷീർ ബാബു (സീനിയർ സെക്ര), സെക്രട്ടറിമാരായി പി. സെയ്യദലി (സംഘടന ചുമതല), കെ.എം. ഹാരീസ് (ഓർഗനൈസിങ്​), എൻ.ഇ. അബ്ദുൽ സലാം എന്നിവരെയും തെരഞ്ഞെടുത്തു. ലീഗൽ അഡ്വൈസർ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Mahals should be cautious against Sangh Parivar move says Ahamed Devarkovil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.