തിരുവനന്തപുരം: സൗത്ത് വെസ്റ്റേൺ റെയിൽവേക്ക് കീഴിലെ വിവിധ സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലോടുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. സെപ്റ്റംബർ 23ലെ കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് (16319), 24ലെ ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് (16320 ) 25ലെ ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ് (12684 ) എന്നിവയാണ് റദ്ദാക്കിയത്. സെപ്റ്റംബർ 24ലെ കന്യാകുമാരി-ബംഗളൂരു ഐലൻഡ് (16525) യാത്രാമധ്യേ 1.15 മണിക്കൂർ വൈകും.
രണ്ട് ട്രെയിനുകൾ വൈകും
തിരുവനന്തപുരം: സെക്കന്ദരാബാദ് ഡിവിഷന് കീഴിലെ വിവിധ സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലോടുന്ന രണ്ട് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സെപ്റ്റംബർ 25ന് ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട തിരുവനന്തപുരം-ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12625) ഒന്നേ മുക്കാൽ മണിക്കൂർ വൈകി 2.15നേ തിരുവനന്തപുരത്തുനിന്ന് പുറപ്പെടൂ. 25ന് രാത്രി 8.10ന് ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12626) രണ്ടു മണിക്കൂർ വൈകി രാത്രി 10നേ യാത്ര തിരിക്കൂ.
മൂന്ന് ട്രെയിനുകൾക്ക് അധിക ജനറൽ കോച്ച്
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് മൂന്ന് ട്രെയിനുകൾക്ക് ഒാരോ ജനറൽ കോച്ചുകൾ വീതം അധികമായി അനുവദിച്ചു. 06640 കന്യാകുമാരി-പുനലൂർ അൺറിസർവ്ഡ് എക്സ്പ്രസ് (സെപ്റ്റംബർ 13 മുതൽ), 06639 പുനലൂർ-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (സെപ്റ്റംബർ 14 മുതൽ), 06643 നാഗർകോവിൽ-കന്യാകുമാരി അൺറിസർവ്ഡ് എക്സ്പ്രസ് (സെപ്റ്റംബർ 13 മുതൽ) എന്നീ ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.