കൊച്ചി: ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ മകരവിളക്ക് കാണാൻ താൽക്കാലിക ഷെഡുകൾ (പർണശാലകൾ) കെട്ടി തങ്ങുന്നത് തടയാനുള്ള നടപടികൾ കർശനമായി പാലിക്കണമെന്ന് ഹൈകോടതി. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ശബരിമലയിലും പമ്പ, നിലക്കൽ എന്നിവിടങ്ങളിലും സമീപത്തെ വനമേഖലകളിലും ഭക്തരെ തങ്ങാൻ അനുവദിക്കരുതെന്നാണ് ദേവസ്വം ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
മകരവിളക്ക് അടുത്തുവരുന്ന സാഹചര്യത്തിൽ സർക്കാർ, വനം വകുപ്പ്, പൊലീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങിയ ബന്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകണമെന്ന് ശബരിമല സ്പെഷൽ കമീഷണർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ശബരിമലയിലും പമ്പ, നിലക്കൽ എന്നിവിടങ്ങളിലും വനമേഖലകളിലും ഭക്തർ മകരവിളക്ക് ദർശിക്കാൻ നാലുദിവസം മുമ്പെത്തി പർണശാലകൾ കെട്ടി തമ്പടിക്കുന്ന പതിവ് തടയണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാറും ദേവസ്വം ബോർഡും കോടതിയെ അറിയിച്ചു. തുടർന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.