മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലും കർമനിരതരായി മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനും സംഘവും. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കലക്ടർ അറിയിച്ചു.
കോട്ടക്കലിൽ സജ്ജമാക്കിയ ചികിത്സാകേന്ദ്രത്തിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ താൽക്കാലിക ഓഫിസ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. സബ് കലക്ടറും അസി. കലക്ടറുമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സോപ്പും സാനിറ്റൈസറും ഉപയോഗിച്ചും നിർദേശങ്ങൾ കൃത്യമായി പാലിച്ചും സുരക്ഷിതരായിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.