പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തും -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തു​മെന്ന്​ മന്ത്രി വി. ശിവൻകുട്ടി. എസ്​.സി.ഇ.ആർ.ടിയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. ഏത്​ സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കുമെന്നും നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി) ബിൽ അവതരിപ്പിക്കവെ മന്ത്രി പറഞ്ഞു​. പാഠപുസ്​തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലയാളം അധ്യാപകൻ കൂടിയായ സാമൂഹിക വിമർശകൻ എം.എന്‍. കാരശ്ശേരി വിദ്യാഭ്യാസമന്ത്രിക്ക്​ കത്തെഴുതിയിരുന്നു.

ആറാം പ്രവൃത്തി ദിവസത്തിൽ വിദ്യാർഥികളുടെ തലയെണ്ണൽ അടിസ്ഥാനപ്പെടുത്തി ബാച്ചുകളും തസ്തികകളും ഒഴിവാക്കുന്ന പ്രശ്നത്തിൽ പ്രായോഗിക പരിഹാരം കാണും. സംരക്ഷിത അധ്യാപകരുടെ കാര്യത്തിൽ നിലവിലെ സാഹചര്യം പരിഗണിച്ച് നടപടിയെടുക്കും. മതിയായ അധ്യാപകരില്ലാത്ത സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഒരു വിദ്യാലയത്തിലും അധ്യാപകരില്ലാത്ത സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. ഓൺലൈൻ വിദ്യാഭ്യാസം വിപുലമാക്കുന്നതി​െൻറ ഭാഗമായി 200 വിദ്യാലയങ്ങളിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 1800 പ്രൈമറി സ്കൂൾ അധ്യാപകർക്ക് പ്രമോഷൻ നൽകി പ്രധാന അധ്യാപകരായി നിയമിച്ചു. അവർ ചുമതലയേറ്റതായും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Malayalam alphabet will be included in the textbooks of primary classes - Minister V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.