കൊച്ചി: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ പത്ത് അസി. പ്രഫസര്‍ നി യമനങ്ങള്‍ ഹൈകോടതി റദ്ദാക്കി. 2016 ജൂലൈ 22ലെ വിജ്ഞാപന പ്രകാരം നടത്തിയ നിയമനങ്ങളാണ ് ജസ്റ്റിസ് ഷാജി പി. ചാലി റദ്ദാക്കിയത്. അതേസമയം, വിജ്ഞാപനം റദ്ദാക്കണമെന്ന ആവശ് യം തള്ളി.
മിനിമം യോഗ്യത സംബന്ധിച്ച 2010ലെ യു.ജി.സി ചട്ടങ്ങള്‍ക്കും 2013ലെ മലയാള സർവകലാശാല നിയമത്തിനും വിരുദ്ധമായാണ് ഈ നിയമനങ്ങളെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഉദ്യോഗാർഥികളായിരുന്ന ഡോ. പി. സതീശ്, ഡോ.
എം. പ്രിയ എന്നിവരടക്കം 10 പേര് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ച് ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കാൻ സർവകലാശാലക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. കെ. ജയകുമാര്‍ വൈസ് ചാന്‍സലറായിരുന്ന കാലത്താണ് 2016ൽ പരിസ്ഥിതി പഠനം, മാധ്യമപഠനം, പ്രാദേശിക വികസന പഠനം, ചരിത്രം, സോഷ്യോളജി വകുപ്പുകളിലായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാൽ, നിയമനത്തിന് ചുമതലപ്പെടുത്തിയ സെലക്ഷൻ സമിതികൾ ചട്ട പ്രകാരമായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആവശ്യമായ അംഗങ്ങൾ സെലക്ഷൻ സമിതിയിൽ ഉണ്ടായിരുന്നില്ല. ഓരോ വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുമുണ്ടായിരുന്നില്ല. സെലക്ഷന് നടപടികള്‍ സുതാര്യവും വിശ്വാസ്യയോഗ്യവുമായ രീതിയിലായിരുന്നില്ല. അപേക്ഷകരുടെ യോഗ്യത വിലയിരുത്താന്‍ വേണ്ട രീതിയിലല്ല സമിതി പ്രവര്‍ത്തിച്ചത്.
പട്ടിക വിഭാഗം, മറ്റ് പിന്നാക്ക വിഭാഗം, സ്ത്രീ, ഭിന്നശേഷി വിഭാഗക്കാരായ അപേക്ഷകരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആ വിഭാഗത്തില്‍ പെട്ടവരെ സെലക്ഷന് സമിതിയിലേക്ക് വൈസ് ചാന്‍സലറോ പി.വി. സിയോ നാമനിര്‍ദേശം ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ല. സ്വേച്ഛാപരവും നിയമവിരുദ്ധവും നീതികരിക്കാനാവാത്തതുമായ രീതിയിലുള്ള നിയമന രീതി നിയമപരമായ എല്ലാ അടിസ്ഥാന തത്ത്വങ്ങളെയും ലംഘിക്കുന്നതായിരുന്നെന്നും വിലയിരുത്തിയാണ് 10 പേരുടെ നിയമനം റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.