ചെന്നൈ: കോയമ്പത്തൂർ ക്രോസ്കട്ട് റോഡിലെ പവിഴം ജ്വല്ലറിയിൽനിന്ന് നാല് പവെൻറ സ്വർണമാല മോഷ്ടിച്ച കേസിൽ മലയാളി ദമ്പതികൾ അറസ്റ്റിലായി. ആലപ്പുഴ സ്വദേശികളായ സുധീഷ്-ഷാനി ദമ്പതികളാണ് പ്രതികൾ.
വിവിധ ഡിൈസനുകളിലുള്ള സ്വർണാഭരണങ്ങൾ നോക്കിയെങ്കിലും ഒന്നും വാങ്ങാതെ കടയിൽനിന്ന് ഇറങ്ങിപ്പോയി. ഇൗ സമയത്ത് നടത്തിയ പരിശോധനയിലാണ് 1.82 ലക്ഷം രൂപ വിലമതിപ്പുള്ള 32.37 ഗ്രാം സ്വർണമാല നഷ്ടപ്പെട്ടതറിയുന്നത്. തുടർന്ന് കാട്ടൂർ പൊലീസ് സി.സി.ടി.വി കാമറ പരിശോധിച്ചതിനുശേഷം ദമ്പതികളെ പിടികൂടുകയായിരുന്നു.
യുവതി തെൻറ കഴുത്തിലെ സ്വർണമാല അഴിച്ചുവെച്ച് പുതിയതെടുത്ത് അണിഞ്ഞ് തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിലടച്ച ഇരുവരുടെയും പേരിൽ ആലപ്പുഴയിലും മറ്റും നിരവധി മോഷണ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.