ലഖ്നോ: ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞുവെന്ന് ആരോപിച്ച് യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളികൾക്ക് ജാമ്യം. മൂന്നു സ്ത്രീകളും ഒരു കുട്ടിയുമുൾപ്പടെയുള്ളവരെയാണ് ലഖ്നോ അഡീഷനൽ ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.
ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവരെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഇവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അൻഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, ഏഴ് വയസുള്ള മകൻ അതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരെയാണ് അറസ്റ്റിലായത്. ആദ്യ ദിവസം സന്ദർശനത്തിന് അനുമതി നിഷേധിക്കുകയും രണ്ടാം ദിവസം വീണ്ടും അനുമതി തേടിയപ്പോൾ ആർ.ടി.പി.സിആർ പരിശോധനയുടെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഘടനാ പ്രവർത്തനങ്ങൾക്കായി യാത്ര ചെയ്യുന്നതിനിടെയാണ് ഫെബ്രുവരിയിൽ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവർ അറസ്റ്റിലായത്. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കൈവശം വെച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.