പറവൂർ സ്വദേശി പുണെയിൽ കോവിഡ് ബാധിച്ചു മരിച്ചു

മുംബൈ: പുണെയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരിച്ചു. വടക്കൻ പറവൂരിലെ നമ്പ്യാത്ത് വീട്ടിൽ എൻ.എം ജേക്കബാണ് (70) മരിച്ചത്. കോവിഡ് ബാധിച്ച് പുണെയിൽ മരിക്കുന്ന ആദ്യ മലയാളിയാണ്.

ഹഡാപ്സറിലെ ഇൻകാബ് കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായിരിക്കെ വിരമിച്ച ഇദ്ദേഹം കേരള പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റിയിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: എലിസബത്. മാത്യു മകനും അനില മരുമകളുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.