മലപ്പുറം: കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാന കേസ് സി.ബി.ഐക്ക് വിടാൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതായി അന്വേഷണോദ്യോഗസ്ഥനായ മലപ്പുറം എസ്.പി. എസ്. ശശിധരൻ അറിയിച്ചു. കുടുംബത്തിെന്‍റ ആവശ്യം പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ നൽകിയത്.
കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനക്കേസില്‍ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ബന്ധപ്പെടുത്തി പി.വി. അൻവർ എം.എൽ.എ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മലപ്പുറം എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, കേസ് സി.ബി.ഐക്ക് കൈമാറാമെന്ന റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ കുടുംബം നല്‍കിയ ഹരജി ഒക്ടോബർ ഒന്നിന് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് ഹൈകോടതിയെ അറിയിക്കും. മാമി തിരോധാനം സംബന്ധിച്ച പുതിയ വിവാദം ഞെട്ടിപ്പിക്കുന്നതാണെന്നും പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും മാമിയുടെ കുടുംബം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 2023 ആഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്.
കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫിസില്‍നിന്ന് വീട്ടിലേക്ക് ഇറങ്ങിയശേഷം തിരിച്ചെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.