കോഴിക്കോട്: പ്രവാസി യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ മുഖ്യ സൂത്രധാരൻ കേസിൽ മുഹമ്മദ് ഷമീർ എന്ന ആട് ഷമീർ പിടിയിലായി. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽനിന്ന് ഇന്നലെയാണ് കാസർകോട് സ്വദേശിയായ ഇയാളെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾ ഉപയോഗിച്ച കാറിൽനിന്ന് വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഏഴിനു രാത്രി വീട്ടിലെത്തിയ ആയുധധാരികളായ ക്വട്ടേഷൻ സംഘം കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെയും ഭാര്യ സെനിയയെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. സെനിയയെ പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഷാഫിയെ പത്ത് ദിവസത്തിനുശേഷം മൈസൂരുവിൽ വിട്ടയക്കുകയും ചെയ്തു. വിദേശത്തുനിന്നാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഷമീർ ക്വട്ടേഷൻ എടുത്തതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.