കോഴിക്കോട്: നഗരമധ്യത്തിൽ കാൽനടയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച േകസിലെ പ്രതി അറസ്റ്റിൽ. നടക്കാവ് തോപ്പയിൽ സ്വദേശി ജംഷീർ (33) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ട് 5.45ന് കോഴിക്കോട് വൈ.എം.സി.എ റോഡിനോട് ചേർന്നുള്ള ഇടവഴിയിലാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ ഇയാൾ ആക്രമിച്ചത്. ഇടവഴിയിലെ ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ സംഭവം പതിഞ്ഞതോടെയാണ് പീഡന ശ്രമം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത തെളിഞ്ഞതോടെ നടക്കാവ് പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ ഐ.പി.സി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പ്രതിയെ കണ്ടെത്താൻ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കൈമാറിയിരുന്നു. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ആക്രമിക്കുന്നതിെൻറ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും മുങ്ങി. തുടർന്ന് യുവാവിെൻറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിലാണെന്നു വ്യകതമായി. ഉടൻ കൊയിലാണ്ടിയിൽ എത്തുകയും ഞായറാഴ്ച പുലർച്ചെ മൂന്നോടെ ഇയാൾ പൊലീസിെൻറ വലയിലാവുകയായിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിടികൂടിയ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുമ്പ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ യുവതിയോട് മോശമായി പെരുമാറിയതിന് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിെര കേസുണ്ട്. ഇരയുെട ഫോേട്ടാ സാമൂഹ്യ മാധ്യമങ്ങളിലൂെട പ്രചരിപ്പിച്ചവെരയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. പ്രതിയെ പിടികൂടുകയെന്ന ലക്ഷ്യത്തോെട ചെയ്തുപോയതെന്ന കാരണത്താൽ പിന്നീട് ഇവെര വിട്ടയച്ചു. അന്വേഷണസംഘത്തിൽ നടക്കാവ് സി.െഎ ടി.കെ. അഷ്റഫ്, എസ്.ഐ ബാബു, ജൂനിയർ എസ്.ഐ ഷാജു, സീനിയർ സി.പി.ഒ ബൈജു, സി.പി.ഒമാരായ ബിജു, ഹാദിൽ, ഷാലു, പ്രബിൻ, പ്രശാന്ത്, സൈബർ സെൽ സി.പി.ഒ ഫെബിൻ എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.