ഫറോക്ക്: നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. സ്രാങ്ക്പടി പെരിക്കാങ്ങൽ അബ്ദുൽ അലി (കുഞ്ഞോൻ-67) ആണ് മരിച്ചത്. കഷായപ്പടി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച സുബ്ഹി നമസ്കാരത്തിനിടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുറ്റെക്കാട് മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡൻറ്, റഹ്മാനിയ്യ സെക്കൻഡറി മദ്റസ വൈസ് പ്രസിഡൻറ്, പുറ്റെക്കാട് ശാഖ എസ്.വൈ.എസ് പ്രസിഡൻറ്, കഷായപ്പടി പട്ടാഞ്ചേരി പള്ളി-മദ്റസ പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് മുസ്തഫ (ദുബൈ), മുംതാസ്, മുനീറ, മാജിദ. മരുമക്കൾ: റഷീദ്, സലീം, സമീർ, ഷബ്ന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, നൂറുദ്ദീൻ, നഫീസ, പരേതനായ ബീരാൻ, ആയിഷ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.