ഗുരുവായൂര്‍: ''ഞാന്‍ പെരുന്നാള്‍ സ്റ്റോക്കായി കൊണ്ടുവന്നതാണ്. അതൊന്നും നോക്കേണ്ട. നിങ്ങള്‍ ആവശ്യമുള്ളതൊക്കെ എടുത്തോളൂ''. ഒരുമനയൂര്‍ ഒറ്റതെങ്ങ് ഐ.ഡി.സി സ്കൂളിന് സമീപമുള്ള സര്‍പ്ലസ് റെഡിമെയ്ഡ് ഷോപ്പുടമ വെങ്കിടങ്ങ് സ്വദേശി ജലാല്‍ സെയ്ത് ഗുരുവായൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എ.എം. ഷെഫീറിനോട് പറഞ്ഞതിങ്ങനെ.
ഗുരുവായൂര്‍ നഗരത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് നഗരസഭ ഒരുക്കുന്ന ക്യാമ്പിലേക്ക് എന്തെങ്കിലും നല്‍കാനാവുമോയെന്ന് ജലാല്‍ സെയ്തിെൻറ സഹപാഠി കൂടിയായ െഷഫീര് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. നിങ്ങള്‍ക്ക് എത്രയാണ് ആവശ്യുള്ളതെങ്കില് അത്രയും എടുത്തുകൊള്ളാനായിരുന്നു ജലാലിെൻറ മറുപടി.
ജലാല്‍ വന്ന് കട തുറന്ന് നഗരസഭ ആവശ്യപ്പെട്ട വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. 30 ഷര്‍ട്ടും 15 ടീഷര്‍ട്ടുകളുമാണ് നഗരസഭ അവിടെനിന്ന് ശേഖരിച്ചത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവരാണ് തെരുവുകളില്‍ കഴിയുന്ന പലരും എന്നതിനാലാണ് തുണികള്‍ ശേഖരിച്ചത്. ക്യാമ്പിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ നഗരസഭ കലക്ഷന്‍ സെൻറര്‍ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.