നെടുമങ്ങാട്: സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വില്പനക്ക് ശ്രമിച്ചയാൾ അറസ്റ്റിൽ. പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അനിൽ കൃഷ്ണ (23) ആണ് പിടിയിലായത്.
ഹോസ്റ്റലിൽ കടന്ന് ഏറ്റവും മുകളിലെ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ടുവെച്ച ശേഷം വിദ്യാർഥിനികൾക്ക് വിവരം നൽകും. ആവശ്യക്കാർ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെവെക്കും. രാത്രിയിൽ ഇയാൾ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയാണ് പതിവ്.
ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്പും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ഹോസ്റ്റലിൽ കടന്ന ഇയാളെ ജീവനക്കാർ തടഞ്ഞുവെച്ചു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.
നേരത്തെ ഇയാൾ കഞ്ചാവ് ലഹരിയിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചു. ഇതുൾപ്പെടെ ഇയാൾക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ആറു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.