അമ്പാടി

പത്തനംതിട്ടയിൽ കാർ ശരീരത്തിലൂടെ കയറ്റിയിറക്കി യുവാവിനെ കൊലപ്പെടുത്തി

റാന്നി: റാന്നി മന്ദമരുതിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കാർ ദേഹത്തു കൂടി കയറ്റിയിറക്കി യുവാവിനെ കൊലപ്പെടുത്തി. കീക്കോഴൂരില്‍ വാടകക്ക്​ താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്‍റെ മകന്‍ അമ്പാടിയാണ്​(23) കൊല്ലപ്പെട്ടത്​.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വൈകിട്ട് റാന്നി ബിവറേജസ് കോര്‍പറേഷന്‍റെ മദ്യ വില്‍പനശാലക്ക്​ മുന്നിൽ നിന്നാണ്​ സംഘട്ടനം തുടങ്ങിയത്​. തുടർന്ന്​ മന്ദമരുതിയില്‍ വെച്ചും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മടങ്ങിപ്പോയ ഇരൂകൂട്ടരും രണ്ടു കാറുകളില്‍ കൂടുതൽ സംഘാംഗങ്ങളുമായി ഇതേ സ്ഥലത്ത്​ തിരിച്ചെത്തുകയായിരുന്നു.

ഒരു കാറില്‍ നിന്നും അമ്പാടി ഇറങ്ങി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിർ സംഘം വന്ന സ്വിഫ്റ്റ്​ കാര്‍ അമിതവേഗതയിലെത്തി​ യുവാവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. പരിക്കേറ്റ ഇയാളെ ഉടന്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിക്കപ്പ് വാഹനത്തില്‍ കൈതച്ചക്ക കച്ചവടമാണ്​ അമ്പാടിക്ക്​.

Tags:    
News Summary - man killed by car running over his body In Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.