കുറുമ്പൻ, ബാലു

ചികിത്സ തേടി വന്നയാളും ആദിവാസി വൈദ്യനും ഒരേസമയം കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞിരപ്പുഴ: ചികിത്സ തേടി വന്നയാൾ കുഴഞ്ഞുവീഴുന്നതു കണ്ട് ആദിവാസി വൈദ്യനും കുഴഞ്ഞു വീണു. ഇരുവരും മരിച്ചു. ആദിവാസി വൈദ്യൻ കാഞ്ഞിരപ്പുഴ കാഞ്ഞിരം പള്ളിപ്പടി സ്വദേശി നീലിയുടെ മകൻ കാണിവായിലെ കുറുമ്പൻ (64), ചികിത്സക്കെത്തിയ കരിമ്പുഴ കുലുക്കിലിയാട് രാമസ്വാമിയുടെ മകൻ ബാലു (45) എന്നിവരാണ് മരിച്ചത്.

ബാലു കുഴഞ്ഞുവീഴുന്നത് കണ്ട കുറുമ്പനും കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ചൊവ്വാഴ്ച ഉച്ചക്കു ശേഷം ബന്ധുക്കൾക്ക് കൈമാറി.

കുറുമ്പന്റെ മൃതദേഹം വൈകീട്ട് നാലിന് കാഞ്ഞിരത്തെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ലീലയാണ് കുറുമ്പന്റെ ഭാര്യ.

​അതേസമയം, ഇരുവരും ഒരേസമയം കുഴഞ്ഞുവീണത് സംബന്ധിച്ച് നാട്ടുകാർക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - man who came for treatment and the tribal physician collapsed and died simultaneously

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.