തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഒടുവിൽ ജയില്‍ മോചിതനായി. സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 22 വർഷത്തെ ജയിൽവാസം അവസാനിപ്പിച്ച് മണിച്ചൻ പുറത്തിറങ്ങിയത്. ബുധനാഴ്ച മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകിയെങ്കിലും വിധി ലഭിക്കാൻ വൈകി. വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പും ഉത്തരവ് പുറത്തിറക്കി. ഉത്തരവുകൾ മണിച്ചൻ 11 വർഷമായി ശിക്ഷ അനുവദിച്ചുവന്ന നെട്ടുകാൽത്തേരി തുറന്ന ജയിലിൽ എത്തിച്ചു. പിന്നീട് ജയിൽ നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ മണിച്ചൻ ജയിലില്‍നിന്ന് പുറത്തിറങ്ങി. ബന്ധുക്കൾക്കൊപ്പം പുറത്തുവന്ന മണിച്ചൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്ന് അദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്നവർ പറഞ്ഞു.
2000 ഒക്ടോബർ 21നാണ് വിഷമദ്യ ദുരന്തമുണ്ടായത്. 31 പേര്‍ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. വാറ്റുകേന്ദ്രം നടത്തിയ ഖൈറുന്നിസയും കൂട്ടാളികളും പിടിയിലായി. തുടർന്നുള്ള അന്വേഷണമാണ് മദ്യരാജാവായ മണിച്ചനിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.