ആലുവ: ഇരുട്ടിനോട് തോൽക്കാൻ മനസ്സില്ലാത്ത മനോജിന് മുന്നിൽ തോറ്റുകൊടുത്ത് പെരിയാറ ിലെ മരണക്കുഴികൾ. പൂർണമായി കാഴ്ചയില്ലാത്ത 11കാരനായ ആർ. മനോജ് പെരിയാറിന് കുറുകെ നീ ന്തിയപ്പോൾ, നിരവധി ആളുകളെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയ പുഴ ശാന്തമായി നിലകൊണ് ടു.
കാഴ്ചയുള്ളവർപോലും നീന്താൻ ഭയക്കുന്ന പെരിയാറിനെ കീഴടക്കാൻ മനോജ് തയാറായപ്പോൾ നിരവധി ആളുകളാണ് സാക്ഷ്യംവഹിക്കാൻ ഇരുകരയിലുമായി നിലയുറപ്പിച്ചത്. വീതി കൂടിയ ഭാഗത്തുകൂടെ നീന്തിത്തുടങ്ങിയപ്പോൾ പലരും സ്തബ്ധരായി. ആശങ്കയുടെ മുൾമുനയിൽ നിന്ന കാണികൾക്ക് ശ്വാസം നേരെ വീണത് വിജയശ്രീലാളിതനായി മറുകരയിലെത്തിയപ്പോഴാണ്.
അദ്വൈതാശ്രമം കടവിൽനിന്ന് മണപ്പുറത്തേക്കാണ് ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ ഏഴാം ക്ലാസ്വിദ്യാർഥി ആർ. മനോജ് നീന്തിയത്. ചൊവ്വാഴ്ച രാവിലെ 8.10ന് ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ ഫ്ലാഗ്ഓഫ് ചെയ്തു. സുരക്ഷയുടെ ഭാഗമായി പരിശീലകനായ സജി വാളാശേരി ഒപ്പം നീന്തി. 8.40ന് മറുകരയെത്തിയപ്പോൾ സ്കൂൾ മനേജർ വർഗീസ് അലക്സാണ്ടർ, പ്രധാനാധ്യാപിക ജിജി വർഗീസ്, പി.ടി.എ പ്രസിഡൻറ് തോമസ്, മറ്റ് അധ്യാപകർ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ബാൻഡുമേളത്തിെൻറ അകമ്പടിയോെടയാണ് സഹപാഠികൾ സ്വീകരിച്ച് ഉപഹാരങ്ങൾ നൽകിയത്.
ഒരുമാസമായി പരിശീലകനൊപ്പം കഠിനശ്രമത്തിലായിരുന്നു മനോജ്. പാലക്കാട് പുതുക്കോട് സ്വദേശികളായ രമേശിെൻറയും സുധയുടെയും രണ്ടാമത്തെ മകനാണ്. മനോജിെൻറ പഠനവുമായി ബന്ധപ്പെട്ട് കുടുംബം ഇപ്പോൾ ആലുവ കീഴ്മാടാണ് താമസം. സംസ്ഥാന സ്പെഷൽ സ്കൂൾ യുവജനോത്സവത്തിലും പ്രവൃത്തിപരിചയമേളകളിലും ക്വിസ് മത്സരങ്ങളിലും പ്രസംഗമത്സരങ്ങളിലും മനോജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.